രാജസ്ഥാനിൽ വിദ്യാർഥികളുടെ തൂങ്ങി മരണം ഒഴിവാക്കാന്‍ ഹോസ്റ്റലുകളിലെ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ച് അധികൃതര്‍. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കോച്ചിങ് സിറ്റിയായ കോട്ടയിലെ ജില്ലാ ഭരണകൂടത്തിേന്റതാണ് നടപടി.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഉന്നത കലാലയങ്ങളായ ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 61 വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുബാഷ് സർക്കാർ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ലോകസഭയെ അറിയിച്ചിരുന്നു. ടിഎൻ പ്രതാപൻ, ബെന്നി ബെഹനാൻ, ഡീൻ കുരിയാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐഐടികളിൽ നടന്ന 33 ആത്മഹത്യകളിൽ 17 വിദ്യാർത്ഥികളും ജനറൽ കാറ്റഗറിയിലുള്ളവരും ഒൻപത് പേർ ഒബിസി വിഭാഗങ്ങളിൽ ഉള്ളവരും ആറ് പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുമാണ്. ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു വിദ്യാർത്ഥിയുമാണ് ആത്മഹത്യ ചെയ്തത്. ഐഐടികളിൽ സ്വയം ജീവനൊടുക്കിയവരിൽ പതിനാല് പേർ ഹിന്ദുമതത്തിൽ നിന്നുള്ളവരും രണ്ടാളുകൾ ക്രിസ്തുമതത്തിൽ നിന്നുള്ളവരും ഒരാൾ ഇസ്ലാം മതത്തിൽ നിന്നുള്ളവരുമാണ്.
ഹിന്ദു മത വിശ്വാസികളാണ് എൻഐടികളിൽ ആത്മഹത്യ ചെയ്ത 24 പേരും . 10പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും എട്ടുപേർ ഒബിസി വിഭാഗക്കാര്യ്മ് നാലുപേർ ദളിതരുമാണ്. ഒരാൾ ഗോത്രവിഭാഗത്തിൽ നിന്നും ഒരാൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാരിൽ നിന്നുമാണ്. ഐഐഎമ്മിൽ നടന്ന ആകെ നാല് ആത്മഹത്യകളിലും ഹിന്ദുമതത്തിൽ നിന്നുള്ളവരാണ്. മൂന്ന് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും ഒരാൾ ഒബിസിയും.
കലാലയങ്ങളിലെ ആകെ ആത്മഹത്യകളിൽ അറുപത്തിയൊന്നിൽ അൻപത് ആത്മഹത്യകളും ആൺകുട്ടികളാണ് ചെയ്തത്. പഠനം സംബന്ധിച്ച സമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. മാനസിക സമ്മർദ്ദം കുറക്കുന്നതിന് വിദ്യാർത്ഥികൾക്ക് കലാ-കായിക ഇനങ്ങളിൽ പ്രോത്സാഹനം നൽകിവരുന്നുതോടൊപ്പം യോഗ അടക്കമുള്ള ആരോഗ്യ വ്യായാമ ശീലങ്ങളും വിവിധ മാനസികാരോഗ്യ ശില്പശാലകളും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നടത്തണമെന്ന് യുജിസിയും എഐസിടിഇയും നൽകിയ മാർഗ്ഗ നിർദ്ദേശങ്ങളിലുണ്ട്.

No Comment.