മഞ്ചേരി : പരിശോധനയ്ക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂളിൽ തടഞ്ഞ അധ്യാപികയ്ക്ക് സസ്പെൻഷൻ. മലപ്പുറം ജില്ലയിലെ കാരക്കുന്ന് പഴേടം എ.എൽ.പി സ്കൂൾ അധ്യാപിക സിദ്റഹതുൽ മുൻതഹയെയാണ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സസ്പെൻഡ് ചെയ്തത്.
സ്കൂളിൽ പരിശോധനക്ക് എത്തിയ മഞ്ചേരി എ.ഇ.ഒ, ബി.പി.ഒ, നൂൺ മീൽ സൂപ്പർവൈസർ എന്നിവരെ അധ്യാപിക സിദ്റഹതുൽ മുൻതഹ ഇന്നലെ തടയുകയായിരുന്നു. സ്കൂൾ ഗേറ്റ് പൂട്ടി ഏറെ നേരം ഇവരെ പുറത്തുനിർത്തുകയായിരുന്നു. പരീക്ഷ നടത്തിപ്പിലെ ക്രമക്കേട്, ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുത്തൽ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. സ്കൂളിൽ എസ്.എസ്.കെ മുഖാന്തിരം നൽകിയ ചോദ്യപ്പേപ്പർ ഉപയോഗിക്കാതെ അനധികൃതമായി ചോദ്യപ്പേപ്പർ ഉപയോഗിച്ചതായും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്ന
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂളിൽ തടഞ്ഞ അധ്യാപികയ്ക്ക് സസ്പെൻഷൻ.
No Comment.