കോഴിക്കോട് വെള്ളിമാടുകുന്നിൽ വാഹനാപകടം; പിതാവും മകളും മരിച്ചു

എൻ ജി ഒ ക്വാട്ടേഴ്സിന് സമീപം മാലൂർ കുന്നിലാണ് അപകടം. തലക്കുളത്തൂർ മാലൂർ കുന്ന് സ്വദേശികളാ മുഹമ്മദ് റാഫി, മകൾ ഫാത്തിമ നഹ (19) എന്നിവരാണ് മരിച്ചത്. വെളളിമാടുകുന്ന് ജെ.ഡി.ടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയാണ് ഫാത്തിമ. മകളെ കോളേജിൽ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ … Continue reading കോഴിക്കോട് വെള്ളിമാടുകുന്നിൽ വാഹനാപകടം; പിതാവും മകളും മരിച്ചു