അഗ്‌നി 3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭുവനേശ്വര്‍: ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയിലുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 3 വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു വിക്ഷേപണം. സ്ട്രാറ്റെജിക് ഫോഴ്‌സസ് കമാന്‍ഡിന് കീഴിലായിരുന്നു പരീക്ഷണം. മീഡിയം റേഞ്ച് മിസൈലായ അഗ്‌നി 3ന്റെ ദൂരപരിധി 3000 മുതല്‍ 3500 കിലോമീറ്റര്‍ വരേയാണ്. പരീക്ഷണത്തിലൂടെ മിസൈലിന്റെ പ്രവര്‍ത്തന, സാങ്കേതിക ഘടകങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആണവായുധങ്ങള്‍ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്. ഭൂതലത്തില്‍ നിന്ന് മറ്റൊരു ഭൂതലം ലക്ഷ്യമാക്കിയാണ് അഗ്‌നി 3 വിക്ഷേപിക്കാന്‍ … Continue reading അഗ്‌നി 3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ