രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും,​ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പമാണ് മുഖ്യമന്ത്രി ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർ‌ശിച്ചത്. കോഴിക്കോട്ട് സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓ‍ർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. ആലിന്റെ കുടുംബത്തിന്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിന്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് … Continue reading രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേരുനൽകും,​ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി