പൂക്കാലം

വീണ്ടുമൊരു നോവിന്റെ പൂക്കാലം തളിര്‍ത്തും വിടര്‍ന്നും പടര്‍ന്നുമൊരു പ്രണയത്തിന്റെ ഉമിനീര്‍ കലര്‍ന്ന മധുരകാലം. ഓര്‍ത്തെടുക്കാന്‍ മാത്രം ഓര്‍മകളില്ല നിനച്ചിരിക്കാന്‍ മാത്രം മുഖപരിചയമില്ല ഒപ്പം നടന്ന ചെറുനിമിഷങ്ങള്‍ മാത്രം വേദനയില്‍ മുങ്ങി ചിരി മരിച്ചിരുന്നു. മുഖാമുഖം ഒരു തവണ നോക്കണമായിരുന്നു കൈകള്‍ ഉരസി നടക്കണമായിരുന്നു പുഞ്ചിരിവിത്തുകള്‍ വിതരണമായിരുന്നു മഴയുടെ ശബ്ദം കേള്‍ക്കണമായിരുന്നു. ഒരു പ്രണയം വിടര്‍ന്നതൊരു നോക്കു കാണുംമുമ്പ് പൊഴിഞ്ഞു പോകുന്നതറിഞ്ഞിട്ടുണ്ടോ? വര്‍ണ്ണം