ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്താനിരുന്ന ഒപി ബഹിഷ്‌കരണ സമരം പിന്‍വലിച്ചു. ചര്‍ച്ച വിജയമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സ്‌റ്റൈപ്പന്‍ഡ് അടക്കമുള്ള വിഷയങ്ങളില്‍ ഉടന്‍ രേഖാമൂലം ഉത്തരവ് നല്‍കുമെന്ന് അറിയിച്ചു. ഇതോടെ നടത്താനിരുന്ന ഒപി ബഹിഷ്‌കരണം പിന്‍വലിച്ചു. അതേസമയം, സീനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുമെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ സമരത്തില്‍ നിന്ന് പിന്മാറുന്നതായി ഇതുവരേയും അറിയിച്ചിട്ടില്ല. ഏറെ കാലമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന സ്‌റ്റൈപ്പന്‍ഡ് കുടിശ്ശിക … Continue reading ആരോഗ്യവകുപ്പുമായുള്ള ചര്‍ച്ച വിജയം; ഒപി ബഹിഷ്‌കരണം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍ സീനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരും