മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞതായി പരാതി; വിചിത്ര മറുപടിയുമായി സൂപ്രണ്ട്
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞുപോയ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. ചികിത്സിച്ചില്ലെങ്കിലും കുട്ടിയുടെ കൈ തനിയെ ശരിയാകുമായിരുന്നു. ഡോക്‌ടർമാരുടെ കുറവടക്കം എല്ലാം പരിഹരിക്കാൻ കാത്തിരിക്കണം. ഒട്ടേറെ പരിമിതികളുള്ള ആശുപത്രി ശരിയാകാൻ ഇനിയും കാത്തിരിക്കണമെന്നുമായിരുന്നു സൂപ്രണ്ട് ഡോ. ഷാജി പറഞ്ഞത്. ഓർത്തോവിഭാഗത്തിലെ രണ്ടരമാസത്തെ ചികിത്സയ്ക്കൊടുവിലാണ് തൻസീർ എന്ന കുട്ടിയുടെ വലതുകൈ വളഞ്ഞുപോയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ആരോഗ്യവകുപ്പിനെതിരെ നിയമനടപടി ശക്തമാക്കാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നും … Continue reading മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കൊടുവിൽ 14കാരന്റെ കൈ വളഞ്ഞതായി പരാതി; വിചിത്ര മറുപടിയുമായി സൂപ്രണ്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed