ആലപ്പുഴ മെഡി.കോളജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം. തിരുവനന്തപുരം തൈക്കാടുള്ള മന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് ഇരച്ചുകയറിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. വാതിലിൽ റീത്ത് വയ്ക്കുകയും ചെയ്തു. മന്ത്രി വസതിയിലുണ്ടായിരുന്നില്ല. രണ്ട് പൊലീസുകാർ മാത്രമാണ് വീടിന് കാവലായി ഉണ്ടായിരുന്നത്. ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീടിന്റെ വാതിലിനുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ‘ആരോഗ്യവകുപ്പ്’ എന്നെഴുതിയ റീത്ത് ആണ് വാതിലിന് മുന്നിൽ വച്ചത്. തുടർന്ന് … Continue reading ആരോഗ്യമന്ത്രിയുടെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധം; റീത്തുവച്ചും കരിങ്കൊടി വീശിയും പ്രവർത്തകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed