ഞാനൊരു കടലാസ് എന്റെ കഥയൊന്ന് ഓര്‍ക്കുമോ? മഷി പടര്‍ന്നതിനാല്‍ ചുരുട്ടപ്പെട്ട, വലിച്ചെറിയപ്പെട്ട കടലാസ്സിനെയോര്‍ക്കുന്നുണ്ടോ ചുരുട്ടിയെറിഞ്ഞിട്ടും, ക്രൂരതയൊടുങ്ങാതെ അടുപ്പിനഗ്‌നി പടരാനായി ഇട്ടുകൊടുത്തു നീ. ചാരമായി തീര്‍ന്നിട്ടും നൊമ്പരപ്പെടാതെ ചിന്തിച്ചതൊക്കെയും മഷിപടരാതെയക്ഷരങ്ങള്‍ രൂപപ്പെടാന്‍ മാത്രമായിരുന്നു. പുതുമ നഷ്ടമായതൊക്കെ എവിടെയോ കുന്നുകൂടി. വീണ്ടുമെഴുതിക്കൂട്ടിയ അക്ഷരങ്ങളൊടുവില്‍ കഥകളായി. അക്ഷരങ്ങള്‍ക്കിന്ന് പുതുമയില്ലയെന്നാലും അക്ഷരങ്ങളല്ലേ……. അനന്തകാലമത് തലമുറകളെ വാക്കിനാല്‍ നോവിക്കുകയും നൊമ്പരപ്പെടുത്തുകയും ഒടുവിലക്ഷരങ്ങള്‍ പ്രണയമാകുകയും, വാക്കുകളില്‍ മധുരം നിറയുകയും ചെയ്യും. അന്നും കടലാസ്സുകള്‍ ഞങ്ങള്‍ കനലായിയെരിഞ്ഞുകൊണ്ടിരിക്കും. വെളിച്ചമില്ലാത്ത നാളുകള്‍ വളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed