ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും, കുടുംബത്തിന്റേത് വലിയ തീരുമാനം’; അനുസ്‌മരിച്ച് പ്രധാനമന്ത്രി

അവയവദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കിവച്ചാണ് ആ കുഞ്ഞ് വിടവാങ്ങിയതെന്നും മോദി പറഞ്ഞു. എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം മാതാപിതാക്കളുടെ ചിന്താഗതി എത്രത്തോളം വലുതാണെന്നും അവരുടെ സ്വഭാവമഹിമ എത്രത്തോളം ഉന്നതമാണെന്നും കാണിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ആലിൻ ഷെറിന്റെ … Continue reading ആലിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും, കുടുംബത്തിന്റേത് വലിയ തീരുമാനം’; അനുസ്‌മരിച്ച് പ്രധാനമന്ത്രി