ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട്; തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം;

തൃശൂര്‍: തൃശൂരില്‍ പുതുക്കിപ്പണിയാനെന്ന ലക്ഷ്യത്തോടെ വീടിന്റെ തറ പൊളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ അസ്ഥികൂടം. എരുമപ്പെട്ടിയിലാണ് സംഭവം നടന്നത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സിമന്റിട്ട നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധയില്‍ സ്ത്രീക്ക് നാല്‍പത് വയസ് പ്രായമുള്ളതായി കണ്ടെത്തി. തലയോട്ടിയില്‍ അടിയേറ്റ പാടുമുണ്ട്. സ്ത്രീയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അത് തെളിയിക്കുക അത്ര എളുപ്പമല്ല. കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിപ്പണിയുന്നതിനായി ഉടമകള്‍ വീടിന്റെ തറയടക്കം പൊളിച്ചത്. അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി … Continue reading ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട്; തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം;