അപ്രതീക്ഷിത മണ്ഡലങ്ങളിലും ഇത്തവണ താമരവിരിയുമോ? സർജിക്കൽ സ്ട്രൈക്കുമായി ബിജെപിയും രാജീവ് ചന്ദ്രശേഖറും

കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. മണ്ഡലത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കാൻ പാർട്ടി ദേശീയ നേതൃത്വം കുര്യന് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിലെ ഇരുപത്തഞ്ചുശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടുകളിലും പാർട്ടിക്ക് കണ്ണുണ്ട്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് അനുകൂലമായി ക്രൈസ്തവ വോട്ടുകൾ ലഭിച്ചതുപോലെ കുര്യൻ സ്ഥാനാർത്ഥിയായാൽ കാഞ്ഞിരപ്പള്ളിയിലും സംഭവിക്കും എന്നാണ് അവരുടെ പ്രതീക്ഷ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻ കേന്ദ്രമന്ത്രി അൽഫാേൻസ് കണ്ണന്താനമായിരുന്നു അന്നത്തെ സ്ഥാനാർത്ഥി. … Continue reading അപ്രതീക്ഷിത മണ്ഡലങ്ങളിലും ഇത്തവണ താമരവിരിയുമോ? സർജിക്കൽ സ്ട്രൈക്കുമായി ബിജെപിയും രാജീവ് ചന്ദ്രശേഖറും