മലയാളം ഇനി കേരളത്തിന്റെ ഭരണഭാഷ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ

മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളയെ കേരളം എന്ന് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ മലയാളത്തെ ഔദ്യോഗിക ഭരണഭാഷയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ഔദ്യോഗിക ഭാഷാ ആക്‌ട് 1969 അനുസരിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. ഇതിന് പകരമാണ് ഇപ്പോൾ മലയാളം മാത്രം ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. ഇതോടെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും. സർവകലാശാല പാഠ്യക്രമങ്ങളിൽ … Continue reading മലയാളം ഇനി കേരളത്തിന്റെ ഭരണഭാഷ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ