🇪🇬 പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 72.91 ശതമാനം പോളിംഗ്. 1,76,412 വോട്ടര്‍മാരില്‍ 1,28,624 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചതായി കോട്ടയം ജില്ലാ ഭരണകൂടം അറിയിച്ചു.86,131 പുരുഷന്മാരില് 64,084 പേരും 90,277 സ്ത്രീകളില്‍ 64,538 പേരും നാലു ട്രാൻസ്ജെൻഡര്‍മാരില്‍ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിംഗ് ശതമാനവും കണക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സ്വീകരണകേന്ദ്രത്തില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചതിനുശേഷമേ ലഭ്യമാകൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.മണ്ഡലത്തിലെ വിഐപി വോട്ടര്‍മാരെല്ലാം ഇന്ന് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ചാണ്ടി ഉമ്മൻ സഹോദരിമാര്‍ക്കും മാതാവിനും ഒപ്പം എത്തിയാണ് വോട്ട് ചെയ്തത്. ജെയ്ക് സി. തോമസും എഎപി സ്ഥാനാര്‍ഥി ലൂക്ക് തോമസും വോട്ടവകാശം വിനിയോഗിച്ചു. മന്ത്രി വി.എൻ.വാസവൻ രാവിലെ 9.30ന് പാമ്ബാടി എംജിഎം ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.പോളിംഗ് തുടങ്ങിയ രാവിലെ ഏഴ് മുതല്‍ കനത്ത തിരക്കായിരുന്നു ബൂത്തുകളില്‍ അനുഭവപ്പെട്ടത്. ഉച്ചയോടെ മഴയെത്തിയതും പോളിംഗ് മന്ദഗതിയിലാക്കിയില്ല. പാമ്ബാടി, പുതുപ്പള്ളി, മണര്‍കാട്, അയര്‍ക്കുന്നം ഭാഗങ്ങളിലെല്ലാം ഭേദപ്പെട്ട മഴ പെയ്തു.മണ്ഡലത്തിലെ കനത്ത പോളിംഗ് മികച്ച ഭൂരിപക്ഷം നല്‍കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നേതാക്കളും വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്.
🇪🇬പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. നല്ല രീതിയില്‍ പ്രചാരണം നടത്തിയെന്നും നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവേശ തിമിര്‍പ്പോടെ ജനം വോട്ട് ചെയ്യുന്നു. ഈസി വാക്ക് ഓവര്‍ ആകുമെന്നാണ് കോണ്‍ഗ്രസ് കരുതിയതെന്നും അവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു.മുന്നാക്ക ക്ഷേമ കോര്പ്പറേഷന് ചെയര്മാന് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഏതെങ്കിലും ഘടകകക്ഷിയുടെ സീറ്റ് പിടിച്ചെടുക്കുന്ന സമീപനം ഇല്ലെന്നും എന്തു സംഭവിച്ചു എന്നത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഗോവിന്ദന് വ്യക്തമാക്കി.
🇪🇬 മണിക്കൂറുകളോളം നിന്ന് വോട്ട് ചെയ്യാനാകാതെ തിരിച്ചുപോയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ, സമയം നീട്ടി നല്‍കണെമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എല്ലായിടത്തും രാവിലെ മുതല്‍ വലിയ ക്യൂവാണ്. മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ കാരണം എല്ലായിടത്തും പോകാൻ കഴിഞ്ഞില്ല. ചില ബൂത്തുകളിലാണ് ഇഴഞ്ഞ് പോകുന്നത്. ഇതിെൻറ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം. 31 ബൂത്തുകളില്‍ ഇത്തരം പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പോളിംങ് സമയം ആറുമണിയോടെ കഴിഞ്ഞു. എന്നാല്‍, ഇപ്പോഴും ബൂത്തുകളില്‍ നീണ്ട നിരയാണ്. വോട്ട് ചെയ്യാതെ മടങ്ങിപോയവരെ തിരിച്ചെത്തിക്കാൻ നടപടിയുണ്ടാകണമെന്നാണ് ചാണ്ടി ഉമ്മൻ ആവശ്യപ്പെടുന്നത്.
🇪🇬 സംസ്ഥാനത്ത് ഒൻപത് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴക്ക് സാധ്യത. അതേസമയം ശനിയാഴ്്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🇪🇬 വനിതാ ഹോമില്‍ നിന്നും കാണാതായ അഞ്ച് പേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ഇവരെ കാണാതായത്.ഇവര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിനില്‍ കയറിയ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടക പൊലീസിെൻറ സഹായത്തോടെ ഉഡുപ്പിയില്‍ നിന്നാണിവരെ കണ്ടെത്തിയത്. ഇവരെ ഇന്ന് രാത്രിയോടെ തിരിച്ചെത്തിക്കും. വനിതാ ഹോമില്‍ നിന്ന് ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇന്നലെ രാത്രി രക്ഷപ്പെട്ട ഇവരെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസും കര്‍ണാടക പൊലീസും കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് ഇവരെ രാത്രിയോടെ കണ്ണൂരിലെത്തിക്കുമെന്നാണ് വിവരം.
🇪🇬 കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ലെന്ന് സഹോദരി ഉഷ മോഹൻദാസ്.കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കരുത്. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ട് വേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
🇪🇬പീച്ചി റിസര്‍വോയറിലെ ആനവാരിയില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. കൊള്ളിക്കാട് അറുമുഖന്റെ മകൻ അജിത്ത് (21), കൊട്ടിശേരിക്കുടിയില് വിപിൻ (26) കൊള്ളിക്കാട് ഹനീഫയുടെ മകൻ നൗഷാദ് (24) എന്നിവരുടെ മൃതദേഹമാണ് തെരച്ചില്‍ സംഘം കണ്ടെത്തിയത്.തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് നാലുപേര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞത്. ഇതിലുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടിരുന്നു. പീച്ചി ഡാമിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്തായിരുന്നു അപകടം.
🇪🇬പുതുപ്പള്ളി സന്ദര്‍ശനത്തിനിടെ യു.ഡി.എഫുകാര്‍ സ്നേഹം പങ്കുവെച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.പുതുപ്പള്ളിയിലെ യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിന് മുമ്പില്‍ തന്നെ തടഞ്ഞുനിര്‍ത്തി സുഹൃത്തുക്കള്‍ സ്നേഹം പങ്കുവെച്ചു. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളാണെന്നും കണ്ടതില്‍ സന്തോഷമെന്നും അവര്‍ പറഞ്ഞതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി.രാഷ്ട്രീയത്തിനും ജാതിക്കും അതീതമായി ആളുകള്‍ കാണിക്കുന്ന സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതായിരുന്നു രാഷ്ട്രീയത്തില്‍ വരുമ്പോള്‍ താൻ സ്വപ്നം കണ്ടത്. അത് യാഥാര്‍ഥ്യമാകുന്നതില്‍ സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.മന്ത്രിസ്ഥാനം സംബന്ധിച്ച് എല്‍.ഡി.എഫ് ആണ് തീരുമാനിക്കേണ്ടത്. തന്നോടോ തനിക്കോ ആരോടും താല്പര്യ കുറവില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടോ?. പാവപ്പെട്ട താൻ ഒരു വശത്തിലൂടെ പോകുകയാണെന്നും കെ.ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
🇪🇬കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ.അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല് വീട്ടില്‍ ജമാദ്(23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.തിങ്കളാഴ്ച ഉച്ചയോടെ വാഹനപരിശോധനക്കിടെ മുത്തങ്ങയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍. 11 ബി 1857 വാഹനത്തില്‍ നിന്ന് 403 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബത്തേരി എസ്.ഐ. കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
🇪🇬എരുമപ്പെട്ടിയിൽ (തൃശൂര്‍ )ലാബ് ജീവനക്കാരിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സെന്റ് മേരീസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സുധര്‍മ ലാബിലെ ട്രെയിനി ജീവനക്കാരി വയനാട് കല്പറ്റ കാവുമന്ദം മലഞ്ചേരി പൂക്കുന്ന് വീട്ടില്‍ സുരേഷിന്റെ മകള്‍ ആതിരയാണ് (19) മരിച്ചത്.താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനുള്ളില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 10 മാസം മുമ്പാണ് ആതിര സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. എരുമപ്പെട്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
🇪🇬 സൈബര്‍ ആക്രമണത്തിനെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു തോമസ് നല്കിയ പരാതിയില്‍ കേസെടുത്തു.’ഫാന്റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് മണര്‍കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 509, കേരള പൊലീസ് ആക്ട് 119, 120 വകുപ്പുകള്‍ പ്രകാരമാണ് കേസ്.കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ്.പിക്ക് ഗീതു പരാതി നല്‍കിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക് സി. തോമസ് സഹതാപ വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന തരത്തിലായിരുന്നു അധിക്ഷേപം. ഒമ്പത് മാസം ഗര്‍ഭിണിയായ തന്നെ ‘ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്ന് പരിഹസിച്ചത് ഏറെ വേദനിപ്പിച്ചെന്ന് ഗീതു പരാതിയില്‍ പറയുന്നു.
🇪🇬 പരപ്പയില്‍ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ഫാമിലി ഹൈപര്‍ മാര്‍ക്കറ്റിലും അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റിലുമാണ് കവര്‍ച്ച.ഫാമിലി ഹൈപര്‍ മാര്‍ക്കറ്റില്‍നിന്ന് പണവും സ്വര്‍ണാഭരണവും നഷ്ടപ്പെട്ടു. അഞ്ചരക്കണ്ടി സുപ്പര്‍ മാര്‍ക്കറ്റിലും കള്ളൻ കയറിയിരുന്നെങ്കിലും കാര്യമായ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈപര്‍ മാര്‍ക്കറ്റില്‍നിന്ന് 53000 രൂപയും സ്വര്‍ണ ചെയിനുമാണ് മോഷണം പോയത്. മേശ വലിപ്പില്‍ നിന്നാണ് പണവും ആഭരണവും കവര്‍ന്നത്. ഞായറാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച വിവരം അറിയുന്നത്. പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകയറുകയായിരുന്നു.ഫാമിലി ഹൈപര്‍ മാര്‍ക്കറ്റിന്റെ അകത്ത് കറൻസി നോട്ടുകള്‍ ചിതറികിടന്നിരുന്നു. താഴെ പരപ്പയില്‍ ഒരു മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച അഞ്ചരക്കണ്ടി സൂപര്‍ മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. വെള്ളരിക്കുണ്ട് പൊലീസും സ്ഥാപന ഉടമകളുമെത്തി നടത്തിയ പരിശോധനയിലാണ് പണവും ആഭരണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പരപ്പയിലെ സപ്ലൈകോയിലും മോഷണശ്രമം നടന്നിരുന്നു. പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
🇪🇬പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളില്‍നിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേരെ തമിഴ്നാട് വനപാലകര്‍ അറസ്റ്റ് ചെയ്തു.തേനി കന്നിതേവൻപെട്ടി എം.ജി.ആര് കോളനിയില്‍ സുരേഷ് (25), പ്രകാശ് (28) എന്നിവരാണ് പിടിയിലായത്. വേട്ട സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളായ രാഹുല്‍, ശിവ എന്നിവര്‍ ഒളിവിലാണ്. കടുവസങ്കേത്തിനുള്ളില് കയറി മ്ലാവിനെയും മറ്റ് ജീവികളെയും വേട്ടയാടി കടത്തുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായവരുടേതെന്ന് വനപാലകര്‍ പറഞ്ഞു.
🇪🇬നിയമസഭയില്‍ താൻ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ചിട്ടില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.മിണ്ടാതിരുന്ന് അലവൻസ് വാങ്ങാനല്ല തന്നെ ജനം ജയിപ്പിച്ചതെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി.മുഖ്യമന്ത്രിയെയും മന്ത്രിയെയും കുറ്റം പറഞ്ഞുവെന്ന് പ്രചരിപ്പിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു സ്ത്രീയുടെ വയറിനുള്ള കത്തിയിരിക്കുന്നുവെന്നും മറ്റൊരു സ്ത്രീയുടെ തുറന്ന വയര്‍ തയ്ച്ച് കൊടുക്കണമെന്നും പറയുന്നത് കുറ്റമല്ല. സര്‍ക്കാര്‍ സഹായം തേടാതെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വയര്‍ തുന്നികൊടുത്തു.ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ വിമര്‍ശനമായി കാണേണ്ട. നിയമസഭയിലാണ് താൻ കാര്യങ്ങള്‍ പറഞ്ഞത്. അതിനുള്ള അവകാശം ഭരണ-പ്രതിപക്ഷ എം.എല്‍.എമാര്‍ക്കുണ്ട്. കാര്യങ്ങള്‍ പറയാനാണ് പത്തനാപുരത്തെ ജനങ്ങള്‍ വോട്ട് നല്കി തന്നെ വിജയിപ്പിച്ചതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് യുവതിയുടെ വയറ്റില്‍ കത്രിക അകപ്പെട്ട സംഭവത്തിലെ പ്രതികളെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിലെ ഡോക്ടര്‍മാരുടെ ചില സംഘടനകളുടെ പ്രതികരണം ലജ്ജാകരമാണ്. സുപ്രീംകോടതി വിധിയുണ്ടെന്നാണ് അവര്‍ പറയുന്നത്. വയറ്റിനുള്ളില്‍ അകപ്പെട്ട കത്രിക പുറത്തെടുക്കേണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണ്ടെന്നും ഏത് വിധിയിലാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.
🇪🇬ഓട്ടോറിക്ഷയില്‍ വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.വെച്ചൂര്‍ വേരുവള്ളി പാലക്കാട്ട് വീട്ടില്‍ ആരോമല്‍ (23), വെച്ചൂര്‍ വേരുവള്ളി കുറച്ചേരില്‍ വീട്ടില്‍ അര്ജുൻ (23), വേരുവള്ളി പുത്തൻതറയില്‍ വീട്ടില്‍ അനന്തു (23), വേരുവള്ളി പുത്തൻതറയില്‍ വീട്ടില്‍ അഭിജിത് (23) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.ആഗസ്റ്റ് 29ന് രാത്രി വേരുവള്ളി അംബേദ്കര്‍ കോളനിയുടെ സമീപം ഓട്ടോറിക്ഷയില്‍ വരുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി ഇവര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയും കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ അര്‍ജുന്റെ ബൈക്കും ഓട്ടോ ഡ്രൈവറായ യുവാവിന്റെ ബന്ധുവിന്റെ ബൈക്കും തമ്മില്‍ ഇടിച്ചതിനെ ചൊല്ലി ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഓട്ടോറിക്ഷ ഡ്രൈവറെയും കൂടെയുണ്ടായിരുന്ന യുവാക്കളെയും തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്
🇪🇬പാലാ-പൊൻകുന്നം റോഡില്‍ പനമറ്റം കവല നാലാംമൈല്‍ വളവില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികില്‍നിന്ന് താഴേക്ക് കൂപ്പുകുത്തി.ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചയാണ് അപകടം. മണിമല സ്വദേശി കഴിഞ്ഞ ദിവസമാണ് റൂട്ടുള്‍പ്പെടെ ഈ ബസ് വാങ്ങിയത്. ആദ്യ സര്‍വിസിനായി പാലായിലേക്ക് പോകുകയായിരുന്നു.
🇪🇬കള്ളപ്പണ ഇടപാട് കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിലെ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. നേരത്തെ എം.പിയുടെ വീട്ടിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത്.മത്സ്യം കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ ഏജൻസിയുമായി ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേഷൻ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് നേതൃത്വം വഹിച്ചത് മുഹമ്മദ് ഫൈസല്‍ ആയിരുന്നു. മത്സ്യം കയറ്റുമതി ചെയ്തിട്ടില്ലെന്നും അഴിമതിയുണ്ടെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയാണ് ഫൈസല്‍.
🇪🇬പെരുമ്പാവൂരില്‍ വീട്ടില്‍ കയറി മൂന്നുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി.എല്‍ദോസ് എന്ന ബേസിലിനെ ഇരിങ്ങോളിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ രായമംഗലം സ്വദേശി ഔസേഫ്, ഭാര്യ ചിന്നമ്മ, മകള്‍ അല്‍ക്ക എന്നിവര്‍ക്കാണ് വെട്ടേറ്റത്.മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ അല്‍ക്കയെ കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേട്ടത്. അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞപ്പോഴാണ് ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റതെന്നാണ് വിവരം. ഔസേഫിനെയും ഭാര്യ ചിന്നമ്മയെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
🇪🇬കണ്ണൂരില്‍ ട്രെയിനിലെ ശുചിമുറി അടിച്ചുതകര്‍ത്ത് യുവാവിന്റെ പരാക്രമം. കുര്‍ള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് തകര്‍ത്തത്.അക്രമം നടത്തിയ മംഗളൂരു കാര്‍വാര്‍ സ്വദേശി സൈമണിനെ ആര്.പി.എഫ് കസ്റ്റഡിയിലെടുത്തു.മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആര്.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
🇪🇬മരുമകന്റെ വെട്ടേറ്റ് വയോധികൻ മരിച്ചു. മരുത മത്തളപ്പാറ ആനടിയില്‍ പ്രഭാകരനാണ് (77) മകളുടെ ഭര്‍ത്താവ് മനോജിന്റെ വെട്ടേറ്റ് മരിച്ചത്.കൊലപാതകം നടത്തിയ ശേഷം പ്രതി കത്തിയുമായി വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമായി കരുതുന്നത്
🇪🇬 പ്രതിദിന വരുമാനത്തില്‍ പുതിയ റെക്കോഡിട്ട് കെ.എസ്.ആര്.ടി.സി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ സെപ്റ്റംബര്‍ നാലിനാണ് 8.79 കോടി രൂപ കലക്ഷൻ ലഭിച്ചത്.2023 ജനുവരി 16ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടി എന്ന വരുമാനമാണ് മറികടന്നത്.ഓണക്കാലത്ത് കെ.എസ്.ആര്.ടി.സി മികച്ച നേട്ടമാണ് കൊയ്തത്. ആഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ നാല് വരെയുള്ള 10 ദിവസം 70.97 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇതില്‍ അഞ്ച് ദിവസം ഏഴ് കോടി രൂപയിലധികം വരുമാനമുണ്ടായി. 26ന് 7.88 കോടി, 27ന് 7.58 കോടി, 28ന് 6.79 കോടി, 29ന് 4.39 കോടി, 30ന് 6.40 കോടി, 31ന് 7.11 കോടി, സെപ്തംബര്‍ ഒന്നിന് 7.79 കോടി, രണ്ടിന് 7.29 കോടി, മൂന്നിന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.മാനേജ്മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനമെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി അറിയിച്ചു. കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി ഒമ്പത് കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമെന്നും എന്നാല്‍ കൂടുതല്‍ പുതിയ ബസുകള്‍ എത്തുന്നതിലെ കാലതാമസമാണ് അതിന് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🇪🇬 സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സഞ്ജിത്തിനെ പൊലിസ് ചോദ്യം ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കരമന തളിയിലെ വീട്ടിനുള്ളില്‍ വെച്ച് അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ടുപേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് സഞ്ജിത്തിന്റെ മൊഴി. വാക്കു തര്‍ക്കത്തിനിടെ കുപ്പിയെടുത്ത് സഞ്ജിത്തിന്റെ തലക്കടിച്ചുവെന്നും മൊഴിയില്‍ നല്കി.ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയെന്നാണ് സഞ്ജിത്തിന്റെ മൊഴി. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണക്ക് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലിസ് പറയുന്നു.
🇪🇬കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വിലമതിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.വിമാനത്തിലെ സീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച സ്വര്‍ണ ബിസ്ക്കറ്റുകളും മറ്റൊരു വിമാനത്തിലെത്തിയ യാത്രികന് ശരീരത്തിനകത്ത് മിശ്രിതരൂപത്തിലും അടിവസ്ത്രത്തിനുള്ളിലും കൊണ്ടുവന്ന സ്വര്‍ണവുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്റ്സ് വിഭാഗം പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. അബൂദബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രികനായ കോഴിക്കോട് മടവൂര്‍ സ്വദേശി പാമ്പുങ്ങല്‍ മുഹമ്മദ് ഫാറൂഖാണ് പിടിയിലായത്.ശരീരത്തിനകത്ത് മൂന്ന് കാപ്സ്യൂളുകളിലായി ഒളിപ്പിച്ച 811 ഗ്രാം സ്വര്‍ണമിശ്രിതവും അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച 164 ഗ്രാം സ്വര്ണമാലയുമായാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയത്. സ്വര്‍ണക്കടത്തിന് 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാള്‍ക്ക് കള്ളക്കടത്ത് ലോബി വാഗ്ദാനം ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
🇪🇬കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി.മൊയ്തീൻ എം.എല്‍.എക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിര്‍ദേശം. ഇ.ഡി നോട്ടീസ് പ്രകാരം സെപ്റ്റംബര്‍ 11ന് ഹാജരാകുമെന്ന് എ.സി മൊയ്തീൻ അറിയിച്ചു. നിയമസഭ സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഹാജരാകുമെന്ന് മൊയ്തീൻ വ്യക്തമാക്കി. ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്നാംതവണയാണ് കേസില്‍ എ.സി. മൊയ്തീന് ഇ.ഡി നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞയാഴ്ച ഹാജരാകാൻ നിര്‍ദേശിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ചിരുന്നു.
🇪🇬 പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ യൂനിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥി മരിച്ചു.തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം ‘അറഫ’യില്‍ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ്(28) ആണ് മരിച്ചത്.എം.വി.എസ്.സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ച് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെന്ന് പറയപ്പെടുന്നു.
🇪🇬അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐ.ആര്.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്ദ് നടി നവ്യ നായരെ കാണാൻ 15 – 20 തവണ കൊച്ചിയിലെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം.നവ്യ നായര്‍ സച്ചിൻ സാവന്ദിന്റെ കാമുകിയാണെന്നും ഒരേ റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും സാവന്ദിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ പുറത്തുവന്ന വിശദാംശങ്ങളാണ് നവ്യയും സച്ചിൻ സാവന്ദും തമ്മിലെ ബന്ധം വ്യക്തമാക്കുന്നത്. നവ്യ കൊച്ചിയിലേക്ക് താമസം മാറ്റിയതോടെ സാവന്ദിന് പലതവണ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കൊടുത്തിരുന്നെന്ന് സമീര്‍ ഗബാജി മൊഴി നല്‍കിയിട്ടുണ്ട്. പലതവണ സന്ദര്‍ശിക്കുകയും സ്വര്‍ണാഭരണം സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍, ക്ഷേത്ര ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരുന്നത് എന്നാണ് സച്ചിന്റെ മൊഴി.കുറ്റപത്രത്തിലെ സാവന്ദിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ദ് താക്കൂറിന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്.
കളളപ്പണക്കേസില്‍ ജൂണിലാണ് സച്ചിൻ സാവന്ദ് അറസ്റ്റിലായത്. സാവന്തിന്റെ വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് നവ്യ നായരുമായുള്ള ബന്ധം ഇ.ഡി കണ്ടെത്തിയത്. സൗഹൃദത്തിന്റെ പേരില്‍ നല്കിയ സമ്മാനങ്ങള്‍ സ്വീകരിച്ചതല്ലാതെ മറ്റൊന്നിലും പങ്കാളിയല്ലാണ് നവ്യ നായര്‍ ഇ.ഡിക്ക് നല്കിയ മൊഴി. ഒരേ റസിഡൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന നിലയില്‍ സച്ചിൻ സാവന്ദിനെ പരിചയമുണ്ടെന്നാണ് നവ്യയുടെ കുടുംബം പറയുന്നത്.വിഷയത്തില്‍ കഴിഞ്ഞ ദിവസം നവ്യ നായര്‍ മൗനം വെടിഞ്ഞിരുന്നു. നബീര്‍ ബേക്കര്‍ എന്ന ആരാധകൻ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തുകൊണ്ടാണ് നടി പ്രതികരിച്ചത്. ‘കുറച്ച് ദിവസമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ് പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്തയിലെ ഇരയുടെ പങ്കാളിയേയും മാതാപിതാക്കളേയും കുട്ടികളേയുമൊക്കെ വേദനിപ്പിക്കുന്നതും ഇരയെ സൈബറിടത്തില്‍ അപമാനിക്കുന്നതുമൊക്കെ കാണുമ്പോള്‍ സങ്കടം തോന്നുന്നു. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോള്‍ അത് അവരുടെ ചുറ്റിലുമുള്ളവരെക്കൂടിയാണ് ബാധിക്കുന്നത് എന്ന് ഓര്‍ക്കണം’- എന്നിങ്ങനെയുള്ള കുറിപ്പാണ് നവ്യ പങ്കുവെച്ചത്. ‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന കുറിപ്പോടെ നൃത്തം ചെയ്യുന്ന ഒരു വിഡിയോയും നവ്യ പോസ്റ്റ് ചെയ്തിരുന്നു.
🇪🇬പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടറായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരും ഇടംപിടിച്ചത്.
ദേശീയം
🇪🇬പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്.റിപ്പബ്ലിക് ഓഫ്ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റുമെന്നാണ് അഭ്യൂഹം. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അഞ്ച് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജി-20 സമ്മേളനുവമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നാണ് ഉള്‍പ്പെടുത്തിയിരുന്നത്. അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാല്‍ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ കുറിപ്പും വാര്‍ത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇൻഡ്യ എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ‘അവര്‍ ഇൻഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരര്‍ത്ഥവും ഉണ്ടാകണമെന്നില്ല’ എന്നാണ് മോദി പറഞ്ഞിരുന്നത്.
🇪🇬2020ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.ഖാലിദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസ് മാറ്റിവെക്കുന്നതില്‍ കോടതി കപില്‍ സിബലിനോട് നീരസം അറിയിക്കുകയും ചെയ്തു. കോടതിക്ക് ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ കാത്തിരിക്കാൻ കഴിയില്ല. അവസാന അവസരം നല്‍കുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ ജയിലിലാണ്. ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് രജനീഷ് ഭട്നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഖാലിദ് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തില്‍ അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ നടത്തി എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാമും മറ്റു വിദ്യാര്‍ഥികളും പ്രതികളാണെന്നും ഡല്‍ഹി പോലീസ് പറയുന്നു. ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 50 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
🇪🇬 പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാക്ടര്‍ മറിഞ്ഞ് യാത്രക്കാരായ മൂന്നുപേര്‍ മരിച്ചു. മധ്യപ്രദേശിലെ റായ്സെൻ ജില്ലയിലെ കാംതോണ് ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രി 10നായിരുന്നു സംഭവം.ബറേലിയിലെ ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി സെംരി ഗ്രാമത്തിലേക്ക് പോകുകയായിരുന്ന നാല്‍വര്‍ സംഘമാണ് ട്രാക്ടറില്‍ ഉണ്ടായിരുന്നത്. പെട്ടെന്ന് റോഡില്‍ മുന്നില്‍പെട്ട പശുവിനെ ഇടിക്കാതിരിക്കാൻ ട്രാക്ടര്‍ വെട്ടിച്ച് തിരിക്കുകയായിരുന്നു.മൂന്നുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.
🇪🇬 സനാതനധര്‍മ പരാമര്‍ശത്തില്‍ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് 262 പ്രമുഖരുടെ കത്ത്.മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് ആരോപിക്കുന്ന കത്തില്‍, ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.
🇪🇬 സനാധന പരാമര്‍ശത്തില്‍ തനിക്കെതിരെ കൊലവിളി നടത്തുകയും തന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യയുടെ ഭീഷണിയില്‍ പ്രതികരണവുമായി തമിഴ്നാട് സ്പോര്‍ട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ.ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്നാടിന് വേണ്ടി റെയില്‍വേ ട്രാക്കില്‍ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നും ഓര്‍മിപ്പിച്ച അദ്ദേഹം, തന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീപ്പ് കൊണ്ട് മുടി ചീകാമെന്ന് പരിഹസിക്കുകയും ചെയ്തു. ‘എന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചു. അദ്ദേഹം യഥാര്‍ഥ സന്യാസിയാണോ അതോ വ്യാജനാണോ? എന്റെ തലയോട് എന്താണ് ഇത്ര താല്പര്യം. ഇത്രയുമധികം പണം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിക്കുന്നത്. എന്റെ തലക്ക് പത്തു കോടിയുടെ ആവശ്യമൊന്നുമില്ല. പത്തു രൂപയുടെ ഒരു ചീപ്പ് മതി ഞാന്‍ തന്നെ എന്റെ മുടി ചീകിക്കോളാം. ഇതൊന്നും നമുക്ക് പുതിയ കാര്യമല്ല. ഈ ഭീഷണികളെയൊന്നും ഭയക്കുന്നവരല്ല ഞങ്ങള്‍. തമിഴിന് വേണ്ടി റെയില്‍വേ ട്രാക്കില്‍ തലവെച്ച കലാകാരന്റെ ചെറുമകനാണ് ഞാൻ’, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചെറുമകനുമായ ഉദയനിധി പറഞ്ഞു.
🇪🇬മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിര്‍മ്മിച്ചതെന്നും പള്ളി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജിയില്‍ വിധി പറയുന്നത് അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച മാറ്റിവെച്ചു.
🇪🇬 ചിത്രദുര്‍ഗ സ്വദേശിയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അൻവര്‍ പാഷ കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനാവും.ശാഫി സഅദി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പില്‍ മറ്റു പേരുകള്‍ നിര്‍ദേശിക്കപ്പെട്ടില്ല. എതിരാളികളില്ലാത്തതിനാല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായി അൻവര്‍ പാഷയെ വരണാധികാരി ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.
🇪🇬റിലയൻസ് ജിയോ ഏഴാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങുന്നു.ഇതോടനുബന്ധിച്ച് പ്രീപെയ്ഡ് വരിക്കാര്‍ക്കായി എക്സ്ട്രാ ഡാറ്റ, സ്പെഷ്യല്‍ വൗച്ചറുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കമ്പനി പുറത്തിറക്കി. സെപ്റ്റംബര്‍ 5 മുതല്‍ 30 വരെയാണ് ഈ ജിയോ ഓഫറുകള്‍ ലഭ്യമാകുക.2015 ഡിസംബര്‍ 27 ന് ജിയോ പരീക്ഷണ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, 2016 സെപ്റ്റംബര്‍ 5 മുതലാണ് പൊതുജനങ്ങള്‍ക്കായി ജിയോ സേവനങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് ഇന്ത്യക്ക് ഡാറ്റകൊണ്ട് സദ്യവിളമ്പി ജിയോ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.
🇪🇬ദേശീയ ഗുസ്തി താരം ഉടുപ്പി മല്‍പെ ശാന്തിനഗറിലെ വിരാജ് മെൻഡൻ(29) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മീൻ ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. നിരവധി മത്സരങ്ങളില്‍ സ്വര്‍ണമെഡലുകള്‍ നേടിയെങ്കിലും വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. ഈ സാഹചര്യം താരത്തെ പ്രയാസപ്പെടുത്തിയതായി പറയപ്പെടുന്നു.
🇪🇬 ബി.ജെ.പിയുടെ ആസ്തികളില്‍ 21 ശതമാനത്തിന്റെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.ബി.ജെ.പിയുടെ ആസ്തി 2020-21ല്‍ 4990 കോടി ആയിരുന്നുവെങ്കില്‍ 2021-22 ല്‍ ഇത് 6046 ആയി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനിടയിലെ അവരുടെ വര്‍ധനവ് ഏറ്റവും ഉയര്‍ന്നതാണ്. മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. അതേസമയം, ആസ്തിയില്‍ രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റേത് 691 കോടിയില്‍നിന്ന് 16.5 ശതമാനം വര്‍ധിച്ച് 805 കോടിയായി.
അന്താരാഷ്ട്
🇪🇬 പ്രശസ്ത വിവര്‍ത്തക എഡിത്ത് മാരിയന്‍ ഗ്രോസ്മാന് (87) അന്തരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ ന്യൂയോര്‍ക്കില്‍ വെച്ചാണ് മരിച്ചത്.ലാറ്റിന്‍ അമേരിക്കന്‍ കൃതികളും സ്പാനിഷ് കൃതികളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് പ്രശസ്തി നേടിയ ഗ്രോസ്മാന് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്, മാരിയോ വര്‍ഗസ് ലോസ, മെയ്റ മൊന്റേറോ, അഗസ്റ്റോ മൊന്റേറെസോ, ജെയ്മി മാന്റിക്, ജൂലിയന്‍ റയസ് തുടങ്ങിയ നൊബേല്‍ സമ്മാന ജേതാക്കളുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
🇪🇬 ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടി വിജയകരമാക്കാൻ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് ചൈന. ഇതിനായി എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാൻ തയാറാണെന്നും ചൈന അറിയിച്ചു.ചൈനീസ് പ്രീമിയര്‍ ലി ക്വിയാങ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എല്ലാ പിന്തുണയും നല്‍കും. ഉച്ചകോടി വിജയകരമാക്കാൻ എല്ലാവരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് അറിയിച്ചു.അന്താരാഷ്ട്രതലത്തിലെ സാമ്പത്തിക സഹകരണത്തിനുള്ള വലിയ വേദിയാണ് ജി20. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമാണ്. വിവിധ തലങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയെന്നും വിദേശകാര്യമന്ത്രാലയം വക്താവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, അതിര്‍ത്തിയില്‍ നടക്കുന്ന തര്‍ക്കങ്ങളില്‍ അവര്‍ നിശബ്ദത പാലിച്ചു.
🇪🇬റിയാദ് ആസ്ഥാനമായി സൗദി അറേബ്യ ഒരു അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.സാങ്കേതിക അനുഭവങ്ങള്‍, നവീകരണം, ഗവേഷണം, വികസനം എന്നിവ കൈമാറുന്നതിലൂടെയും മെച്ചപ്പെടുത്തുന്നതിലൂടെയും ജല വെല്ലുവിളികളെ സമഗ്രമായ രീതിയില്‍ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങള്‍ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നെതന്ന് കിരീടാവകാശി പറഞ്ഞു.
കായികം, സിനിമ
🇪🇬ചലച്ചിത്ര നിര്‍മാതാവ് ബൈജു പണിക്കര്‍ പണിക്കര്‍(59) അന്തരിച്ചു.വിആര്‍ ഗോപിനാഥ് സംവിധാനം ചെയ്ത് 1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ്മാസ പുലരിയില്‍’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ്.
🇪🇬 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന് രോഹിത് ശര്‍മയും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഓള് റൗണ്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ടീം തിരഞ്ഞെടുപ്പ്. മുതിര്‍ന്ന താരം രവിചന്ദ്രന്‍ അശ്വിനും മലയാളി താരം സഞ്ജു സാംസണിനും ടീമില്‍ ഇടം നേടാനായില്ല.പരുക്കില്‍ നിന്ന് മുക്തി നേടിയ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. രാഹുലും യുവതാരം ഇഷാന് കിഷനുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി ടീമിലെത്തിയിരിക്കുന്നത്. നിലവിലെ ഫോം ഇഷാന് കിഷന് അനുകൂലമാണ്. രാഹുലിന്റെ പരിചയസമ്പത്തിന് മുകളില്‍ ഇഷാന്റെ ഫോം പരിഗണിക്കുമോ എന്നാണ് ഉറ്റുനോക്കേണ്ടത്.ഹാര്‍ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ശര്‍ദൂല്‍ താക്കൂര്‍ എന്നിവരാണ് ടീമിലെ ഓള് റൗണ്ടര്‍മാര്‍. ജഡേജയും ഹാര്‍ദിക്കും ടീമിലെ ഉറപ്പായ സാന്നിധ്യമാണ്. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ഇതില്‍ രണ്ട് പേര്‍ക്കാണ് അന്തിമ ഇലവനില്‍ എത്താന്‍ കൂടുതല്‍ സാധ്യതയുള്ളത്.രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിന്റെ ബാറ്റിങ് കരുത്ത്. നിലവില്‍ രോഹിത്, ഗില്‍, കോഹ്ലി, ഇഷാന് എന്നിവരാണ് ഫോമിലുള്ളത്. ഏകദിനത്തില്‍ ഇതുവരെ തന്റെ മികവ് തെളിയിക്കാന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല.
ഇന്ത്യ: രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുംറ, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക്ക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അക്ഷര്‍ പട്ടേല്‍, ശര്‍ദൂല്‍ താക്കൂര്‍.
🇪🇬രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന ചര്‍ച്ചക്കിടെ സമൂഹമാധ്യമത്തില്‍ ഭാരത് മാതാ പോസ്റ്റുമായി നടൻ അമിതാഭ് ബച്ചൻ.ഭാരത് മാതാ കീ ജയ്’ എന്നാണ് ട്വിറ്ററില്‍ (എക്സ്) ബച്ചൻ കുറിച്ചത്. ഇമോജിയായി ഇന്ത്യൻ പതാകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്
🇪🇬വിജയ്ദേവരക്കൊണ്ടയുടെ പുതിയ ചിത്രം ഖുഷി മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ക്ക് സ്നേഹസമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് താരം.തിരഞ്ഞെടുക്കുന്ന 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം വീതം നല്‍കുമെന്നാണ് ദേവരകൊണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നുമാണ് തുക കൈമാറാന്‍ ഒരുങ്ങുന്നത്.തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്നും ഒരു കോടി കുടുംബങ്ങള്‍ക്ക് നല്‍കുമെന്നും ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് വരുന്ന 10 ദിവസങ്ങള്‍ക്കുള്ളില്‍ കൈമാറുമെന്ന് ദേവരകൊണ്ട അറിയിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
🇪🇬 മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിന്നാലെ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്.ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നേരത്തെ കുറിച്ച പോസ്റ്റ് കങ്കണ വീണ്ടും പങ്കുവെച്ചു.അടിമ നാമം’ ഇന്ത്യ ഇല്ലാതാക്കണമെന്നും പകരം ‘ഭാരത്’ എന്ന് രാജ്യത്തെ വിളിക്കണമെന്നും രണ്ട് വര്‍ഷം മുമ്പ് കങ്കണ പറഞ്ഞിരുന്നു. ഈ കുറിപ്പാണ് താരം വീണ്ടും പങ്കുവെച്ചത്. ‘
🇪🇬 ജവാന്റെ റിലീസിന് ഒരു ദിവസം മാത്രം അവശേഷിക്കെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.രാജ്യമൊട്ടാകെയുള്ള ഈ ട്രെന്‍ഡ് കേരളത്തിലും ദൃശ്യമാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് രാജ്യമൊട്ടാകെ ഒരുമിച്ചാണ് ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിതരണാവകാശം. വന്‍ വിജയം നേടിയ തമിഴ് ചിത്രം ജയിലറിന് ശേഷം ഗോകുലം കേരളത്തിലെത്തിക്കുന്ന ഇതരഭാഷാ ചിത്രവുമാണ് ജവാന്.
🇪🇬’നടികര്‍ തിലകം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്.ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ താരത്തിന് മുറിവില്‍ തുന്നല്‍ വേണ്ടി വന്നതിനാല്‍ ഡോക്ടര്‍മാര്‍ രണ്ട് ആഴ്ച വിശ്രമം നിര്‍ദേശിച്ചു.
R E D M E D I A
No Comment.