Skip to content

chithrodayamflashnews.com

November 29, 2026 3:39 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജസ്ന സലീം ഗുരുവായൂരിൽ ; കണ്ണനോടുള്ള വിശ്വാസം ഉപേക്ഷിക്കണമെങ്കിൽ താൻ മരിക്കണമെന്നും ജസ്ന

ഉണ്ണിക്കണ്ണന് പിറന്നാൾ സമ്മാന ചിത്രവുമായി കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലീം ഗുരുവായൂരിലെത്തി . കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ജസ്ന അഷ്ടമിരോഹിണിക്കും വിഷുവിനും കണ്ണന്റെ ചിത്രങ്ങള്‍ ജസ്ന വരച്ച് സമര്‍പ്പിക്കാറുണ്ട്.

ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ. ജസ്‌നയുടെ ബാപ്പ ഡ്രൈവറായ അബ്‌ദുൾ മജീദും ഭാര്യയുമാണ് ജസ്‌നയ്‌ക്ക്‌ കണ്ണനെ വരയ്‌ക്കാൻ പിന്തുണ നൽകിയത് . ഏഴ് വര്‍ഷത്തോളമായി വെണ്ണകട്ട് തിന്നുന്ന ഉണ്ണിക്കണ്ണനെ മാത്രമാണ് ജസ്‌ന വരയ്‌ക്കാറുള്ളത്. ഗുരുവായൂരപ്പനോടുള്ള ഇഷ്ടത്താല്‍ ചിത്രരചന തുടരുമെന്ന് ജസ്ന വ്യക്തമാക്കി.

തന്റെ ബന്ധുക്കളിൽ പലർക്കും ഇപ്പോഴും കണ്ണന്റെ ചിത്രം വരയ്‌ക്കുന്നതിൽ എതിർപ്പുണ്ട്. എന്നാൽ താൻ അത് കാര്യമാക്കുന്നില്ല . തന്റെ അന്നമാണ് കണ്ണൻ . ആദ്യം വരച്ച ചിത്രം നൽകിയത് നാട്ടിലെ തന്നെ ഒരു ക്ഷേത്രത്തിലെ പൂജാരിയ്‌ക്കാണ് . ആരൊക്കെ പറഞ്ഞാലും തന്റെ മനസിൽ നിന്ന് കണ്ണനോടുള്ള ഭക്തി മായില്ല , കണ്ണനോടുള്ള വിശ്വാസം ഉപേക്ഷിക്കണമെങ്കിൽ താൻ മരിക്കണമെന്നും ജസ്ന പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6