Skip to content

chithrodayamflashnews.com

November 29, 2026 3:28 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്ത്യയും സഊദിയും തമ്മിൽ എട്ട് കരാറുകളിൽ ഒപ്പുവെച്ചു

ഊർജ്ജം, ഡിജിറ്റലൈസേഷൻ, നിക്ഷേപം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും എട്ട് കരാറുകളിൽ ഒപ്പുവച്ചു. സഊദി കിരീടാവകാശിയും സൗദി അറേബ്യൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കരാറുകൾ ഒപ്പുവെച്ചത്. ജി 20 ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയതിന് കിരീടാവകാശി ഇന്ത്യയെ അഭിനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഔസാഫ് സഈദ് പറഞ്ഞു.

വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിന് ഇരുപക്ഷവും പൂർണ പിന്തുണ നൽകിയതായി സഈദ് പറഞ്ഞു. ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ വേഗത്തിലാക്കാന് ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചിട്ടുണ്ടെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഉത്തേജകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിന് ടെക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും പ്രാദേശിക കറൻസികളിൽ വ്യാപാരം നടത്താനും ഇന്ത്യയും സൗദി അറേബ്യയും സമ്മതിച്ചു.
18-ാമത് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ശനിയാഴ്ചയാണ് സഊദി കിരീടാവകാശി ന്യൂഡൽഹിയിലെത്തിയത്. മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന് രാഷ്ട്രപതി ഭവന്റെ അങ്കണത്തിൽ ആചാരപരമായ സ്വീകരണം നൽകി. രാഷ്ട്രപതി ദ്രൗപദി0 മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6