മലപ്പുറം: വിവിധ മേഖലകളിൽ മലപ്പുറം മാതൃക എന്ന മുദ്ര പതിപ്പിച്ച മലപ്പുറത്ത് നഗര സഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് ഒരുക്കിയ ബഡായി ബസാർ വൻ ഹിറ്റിലേക്ക്. പേരിൽ ബഡായി ബസാർ എന്നുണ്ടെങ്കിലും വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ വീടകങ്ങൾക്കുള്ളിൽ കൂനിപ്പിടിച്ചിരിക്കുന്ന , ആരും മിണ്ടാനില്ലാതെ ബോറടിക്കുന്ന വയോജനങ്ങൾക്ക് മലപ്പുറം കോട്ടപ്പടിയിലെത്തിയാൽ ഇതൊരു വേറിട്ട ലോകമാണ് ഒരുക്കിയിട്ടുള്ളത്.നടന്നു തീർത്ത വഴികളിൽ വീണു പോയ ഓർമ്മകളും തങ്ങളുടെ ആയ കാലങ്ങളിലെ ഓരോ സംഭവ വികാസങ്ങളും ഓർത്തെടുത്ത് വർത്തമാന കാലത്തിലെ നഷ്ടപെടലുകൾ പരസ്പരം പങ്കിട്ട് അവരുടേതായൊരു ലോകമാണത്.മലപ്പുറം നഗരസഭയാണ് വയോജനസൗഹൃദ പദ്ധതിയുടെ ഭാഗമായി 60 കഴിഞ്ഞവർക്ക് ബഡായി ബസാർ എന്ന പേരിൽ ഉല്ലാസകേന്ദ്രമൊരുക്കിയത്. കോട്ടപ്പടി സ്റ്റേഡിയത്തിനു സമീപം പണിത കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം
ഏഴിന് നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയാണ് നിർവഹിച്ചത്
പ്രായമായ വർക്ക് സ്വസ്ഥമായി ഇരിക്കാനും വിനോദങ്ങളിലേർപ്പെടാനും വേണ്ടിയാണ് കേന്ദ്രം നിർമിച്ചത്. കേന്ദ്രത്തിൽ ഇപ്പോൾ ഏറെ പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നത് പഴയകാല കഥകൾ പറഞ്ഞും പാട്ടുപാടിയും വിവിധ വിഷയങ്ങളിലെ ചർച്ചകൾ കൊണ്ടും വലിയ സന്തോഷത്തിലാണ് ഇവിടെ എത്തുന്നവർ.
വൈകാതെ ത്തന്നെ നഗരസഭയുടെ മറ്റു പ്രധാന കവലകളിലും ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സൗകര്യപ്രദമായ ഇരിപ്പിടകേന്ദ്രങ്ങൾ, ശുദ്ധജല ലഭ്യത, പത്രമാസികകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളുണ്ട്. ഇത്തരം ഒരു കേന്ദ്രം നിർമിക്കുന്നതിന് പത്തു ലക്ഷം രൂപ ചെലവുവരും. രാവിലെ 6 മുതൽ വൈകീട്ട് 7 വരെ തുറന്നുവെക്കപ്പെടുന്ന ബഡായി ബസാറുകളിൽ അറുപതു വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് പ്രവേശനം. ഓരോ കേന്ദ്രങ്ങളുടെയും പരിപാലനച്ചുമതല അതതു പ്രദേശത്തെ വയോജനങ്ങളിൽനിന്ന് തിരഞ്ഞെടുത്ത പരിപാലന കമ്മിറ്റിക്കാണ്.
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയവരെ കൂടെനിന്ന് പരിപാലിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമായതിനാലാണ് ഈ ദൗത്യമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
വയോജനങ്ങൾക്ക് മനോഹരമായ സായന്തനമൊരുക്കാൻ നിർമിച്ച മലപ്പുറത്തെ ബഡായി ബസാർ സൂപ്പർ ഹിറ്റിലേക്ക്
No Comment.