Skip to content

chithrodayamflashnews.com

Asnap 1409

ബെംഗളൂരുവില്‍ യുവാക്കളായ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ ചെറിയൊരു തര്‍ക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു

ബെംഗളൂരുവില്‍ യുവാക്കളായ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ ചെറിയൊരു തര്‍ക്കം ദാരുണമായ കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചു. സിവില്‍ എഞ്ചിനീയറായ സുമന്ത് ജെയിന്‍, ഭാര്യയും സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുമായ പദ്മാവതി എന്നിവരെയാണ് രാജഗോപാല്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ ചെറിയൊരു വാക്കുതര്‍ക്കമാണ് ഒടുവില്‍ ഇരുരുടെയും ജീവനെടുത്ത ദാരുണ സംഭവമായി മാറിയത് പോലീസ് നല്‍കുന്ന വിവരമനുസരിച്ച് ബുധനാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് പെട്ടെന്ന് അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നു.

തര്‍ക്കത്തിനിടയില്‍ കലിപൂണ്ട സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് അല്പം കഴിഞ്ഞ് ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ശ്വാസമെടുക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം സുമന്ത് തിരിച്ചറിഞ്ഞത്. ഭാര്യ മരണപ്പെട്ടതോടെ ഭയന്നുപോയ സുമന്ത് പരിഭ്രാന്തനായി തന്റെ അമ്മയെ ഫോണില്‍ വിളിച്ച് നടന്ന വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.
പോലീസ് നല്‍കുന്ന വിവരമനുസരിച്ച് ബുധനാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് പെട്ടെന്ന് അക്രമത്തിലേക്ക് വഴിമാറുകയുമായിരുന്നു.

തര്‍ക്കത്തിനിടയില്‍ കലിപൂണ്ട സുമന്ത് പദ്മാവതിയുടെ മുഖത്തടിക്കുകയും തുടര്‍ന്ന് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട് അല്പം കഴിഞ്ഞ് ഭാര്യയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ ശ്വാസമെടുക്കുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ഥ്യം സുമന്ത് തിരിച്ചറിഞ്ഞത്.

ഭാര്യ മരണപ്പെട്ടതോടെ ഭയന്നുപോയ സുമന്ത് പരിഭ്രാന്തനായി തന്റെ അമ്മയെ ഫോണില്‍ വിളിച്ച് നടന്ന വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

സംഭവത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സുമന്ത് കടുത്ത ആശങ്കയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ വ്യക്തമാക്കുന്നു. ഫോണ്‍ സംഭാഷണത്തിന് പിന്നാലെ സുമന്ത് അമ്മയുടെ മൊബൈലിലേക്ക് ഒരു ആത്മഹത്യ സന്ദേശം കൂടി അയച്ചു. ഈ സന്ദേശം കണ്ടതോടെ പരിഭ്രാന്തയായ അമ്മ ഉടന്‍ തന്നെ സുമന്തും പദ്മാവതിയും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമസ്ഥനെത്തി വാതില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനില്‍ സുമന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ പദ്മാവതിയും മരിച്ചുകിടപ്പുണ്ടായിരുന്നു.
വിവരമറിഞ്ഞ് രാജഗോപാല്‍ നഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികളും ഇന്‍ക്വസ്റ്റും പൂര്‍ത്തിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. സുമന്തും പദ്മാവതിയും തമ്മില്‍ പെട്ടെന്ന് വലിയ വഴക്കുണ്ടാകാനുണ്ടായ കാരണം എന്താണെന്നും, പദ്മാവതിയുടെ മരണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. രാത്രിയില്‍ നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവരുന്നതിനും മരണകാരണം ഉറപ്പിക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6