മലപ്പുറം: പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ ഗർഭിണിക്ക് രക്തം മാറി നൽകി. പാലപ്പെട്ടി സ്വദേശി റുക്സാന(26)ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയത്. റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് റുക്സാന.
രക്തം മാറിക്കയറ്റിയ ഉടൻ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് രക്തം കയറ്റുന്നത് നിർത്തിവെച്ചു. റുക്സാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.
No Comment.