Skip to content

chithrodayamflashnews.com

October 22, 2026 10:24 am

മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി

മലപ്പുറം: പൊന്നാനി മാതൃശിശു കേന്ദ്രത്തിൽ ഗർഭിണിക്ക് രക്തം മാറി നൽകി. പാലപ്പെട്ടി സ്വദേശി റുക്സാന(26)ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകിയത്. റുക്സാനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്തക്കുറവ് അനുഭവിക്കുന്ന വ്യക്തിയാണ് റുക്സാന.

രക്തം മാറിക്കയറ്റിയ ഉടൻ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് രക്തം കയറ്റുന്നത് നിർത്തിവെച്ചു. റുക്സാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസർ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6