Skip to content

chithrodayamflashnews.com

November 29, 2026 3:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’; പ്രത്യേക ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ ഒന്നിന് രാവിലെ പത്ത് മണിക്കാണ് രാജ്യ വ്യാപകമായി യജ്ഞം നടത്തുന്നത്. ‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’ എന്ന പേരിലാകും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.
കൂട്ടായ ഉത്തരവാദിത്വമാണ് സ്വച്ഛ് ഭാരത്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യും. വൃത്തിയുള്ള ഭാവിയ്‌ക്കായി ഒന്നിച്ച് കൈകോർക്കാം-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ശുചീകരണ ക്യാമ്പെയ്ൻ സംബന്ധിച്ച് മൻ കി ബാത്തിലും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അടുത്തുള്ള റോഡ്, പാർക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്പെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ’ 2023 കാമ്പ്യയ്നിന്റെ മുന്നോടിയായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സർക്കാർ- സർക്കാർ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പെയ്ൻ നടക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവർക്ക് സ്വച്ഛത അംബാസഡർമാരായി പ്രവർത്തിക്കാം. ആളുകൾക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളിൽ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കഴിയും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6