Skip to content

chithrodayamflashnews.com

November 29, 2026 3:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒക്ടോബറിൽ പകുതിയും ഇന്ത്യയിൽ ബാങ്കുകൾക്ക് അവധി.

ഒക്ടോബര്‍ മാസത്തിലെ 31 ദിവസത്തില്‍ 16 ദിവസവും ഇന്ത്യയില്‍ ബാങ്കുകളുണ്ടാവില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ബാങ്ക് അവധി പട്ടികയിലാണ് ഒക്ടോബര്‍ റെക്കോര്‍ഡ് ചുവപ്പുമായി നില്‍ക്കുന്നത്. പൊതു അവധികള്‍ക്ക് പുറമേ ചില പ്രാദേശിക അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടും. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ തങ്ങളുടെ സംസ്ഥാനത്ത് ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതെന്ന് മുന്‍കൂട്ടി അറിഞ്ഞുവെക്കുന്നത് ഉപകാരമാകും.  ഒക്ടോബര്‍ ഒന്നാം തിയ്യതി ഞായറാഴ്ചയില്‍ തുടങ്ങി രണ്ടാം തിയ്യതി ഗാന്ധി ജയന്തിയും പിന്നീട് മഹാലയ, കതി ബിഹു, ദുര്‍ഗാ പൂജ, ദസറ, ലക്ഷ്മി പൂജ, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം എന്നിവയെല്ലാം കടന്നുവരുന്നു.  ഒക്ടോബര്‍ 2 തിങ്കള്‍ ഗാന്ധി ജയന്തി പൊതു അവധി, 14 ശനി മഹാലയ കൊല്‍ക്കത്തയില്‍ അവധി, 18 ബുധന്‍ കതി ബിഹു അസമില്‍ അവധി, 21 ശനിയാഴ്ച ദുര്‍ഗാപൂജ (മഹാ സപ്തമി) ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി, 23 തിങ്കള്‍ ദസറ (മഹാനവമി/ ആയുധ പൂജ/ ദുര്‍ഗാപൂജ)/ വിജയ ദശമി- ത്രിപുര, കര്‍ണാടക, ഒറീസ, തമിഴ്നാട്, അസം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ അവധി, 24 ചൊവ്വ ദസറ (വിജയ ദശമി) ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അവധി, 25 ബുധന്‍ ദുര്‍ഗാ പൂജ (ദസൈന്‍) സിക്കിമില്‍ അവധി, 26 വ്യാഴം ദുര്‍ഗാപൂജ (ദസൈന്‍) സിക്കിം, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി, 27 വെള്ളി ദുര്‍ഗ്ഗാ പൂജ (ദസൈന്‍) സിക്കിമില്‍ അവധി, 28 ശനി ലക്ഷ്മി പൂജ ബംഗാളില്‍ അവധി, 31 ചൊവ്വ സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ജന്മദിനം ഗുജറാത്തില്‍ അവധി ഇതുകൂടാതെ 1, 8, 15, 22, 29 തിയ്യതികളിലെ ഞായറാഴ്ചകളിലും അവധിയാകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6