Skip to content

chithrodayamflashnews.com

November 29, 2026 3:05 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

154-ാം ജന്മവാർഷികം: മഹാത്മാഗാന്ധിയുടെ ആഗോള സ്വാധീനത്തെ ആദരിച്ച് പ്രധാനമന്ത്രി മോദി മഹാത്മാഗാന്ധിയുടെ 154-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു

മഹാത്മാഗാന്ധിയെ ബാപ്പു അല്ലെങ്കിൽ രാഷ്ട്രപിതാവ് എന്ന് സ്നേഹപൂർവ്വം സ്മരിക്കുന്നു.ബാപ്പുവിന്റെ കാലാതീതമായ പഠന തന്ത്രങ്ങൾ എല്ലാവരുടെയും പാത പ്രകാശിപ്പിക്കുന്നതാണ്”- പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
ഗാന്ധി ജയന്തിയുടെ ഈ പ്രത്യേക അവസരത്തിൽ ഞാൻ മഹാത്മാഗാന്ധിയെ വണങ്ങുന്നു. അദ്ദേഹത്തിന്റെ കാലാതീതമായ പഠന തന്ത്രങ്ങൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളത്തിൽ പ്രധാന്യമുള്ളതാണ്, അത് ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വർദ്ധിപ്പിക്കുന്നതിന് മുഴുവൻ മനുഷ്യരാശിയെയും പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പ്രവർത്തിക്കാം. എല്ലാ യുവാക്കളെയും അവർ സ്വപ്നം കണ്ട മാറ്റത്തിന്റെ പങ്കാളികളക്കാൻ അദ്ദേഹത്തിന്റെ ചിന്തകൾ പ്രാപ്തരാക്കട്ടെ, എല്ലായിടത്തും ഐക്യവും വളർത്തിയെടുക്കട്ടെ, പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് രാജ്ഘട്ടിലെത്തി.

ഗാന്ധി ജയന്തി ദിനത്തിന്റെ പ്രചാരണത്തിന് ഞായറാഴ്ച രാജ്യത്തുടനീളം ശുചീകരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്നായിരുന്നു ശുചീകരണ യജ്ഞം.

‘മൻ കി ബാത്ത്’ റേഡിയോ പരിപാടിയുടെ സമീപകാലത്ത് നടന്ന എപ്പിസോഡിലായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6