Skip to content

chithrodayamflashnews.com

November 29, 2026 3:04 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തീവണ്ടികൾക്ക്‌ പുതിയ സമയക്രമമായി

ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഞായറാഴ്‌ചമുതൽ പ്രാബല്യത്തിൽ വന്നു. മെമുവിന്റെ സമയ ക്രമത്തിൽ വന്നതാണ്‌ പ്രധാന മാറ്റം. മെമുവിന്റെ സമയത്തിൽ വന്ന മാറ്റം സ്ഥിരം യാത്രക്കാർക്ക്‌ ആശ്വാസമാണ്‌. പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ – എറണാകുളം മെമു ഷൊർണൂരിൽനിന്ന്‌ പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൗൺ സ്‌റ്റേഷനിലെത്തും
വൈകിട്ട് മടക്കയാത്രയ്ക്കുള്ള ബംഗളൂരു എക്‌സ്‌പ്രസിന്റെ സമയത്തിലും മാറ്റമുണ്ട്. 5.42ന് എറണാകുളം ടൗൺ വിടുന്ന 16525 കന്യാകുമാരി- ബംഗളൂരു എക്‌സ്‌പ്രസ്‌ 7.05ന് തൃശൂരിലെത്തും. നിലവിൽ 7.37നാണ് തൃശൂരിലെത്തുന്നത്. സമയക്രമത്തോടനുബന്ധിച്ച്‌ 34 ട്രെയിനുകളുടെ വേഗം വർധിപ്പിച്ചിട്ടുണ്ട്‌. വന്ദേഭാരാത്‌ അടക്കം 11 ട്രെയിനുകൾ പുതുതായുണ്ട്‌. എട്ട്‌ ട്രെയിനുകളുടെ സർവീസ്‌ നീട്ടി. 16629, 16630 തിരുവനന്തപുരം– മംഗളൂരു മലബാർ എക്‌സ്‌പ്രസുകൾക്ക്‌ ചാലക്കുടിയിൽ അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള സ്‌റ്റോപ്പ്‌ തുടരും. 16327, 16328 ഗുരുവായൂർ– പുനലൂർ എക്‌സ്‌‌പ്രസ്‌ മധുരയിലേക്ക്‌ നീട്ടി. 22837, 22838 ഹാട്യ– എറണാകുളം എക്‌സ്‌‌പ്രസിന്‌ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അനുവദിച്ച സ്‌റ്റോപ്പും തുടരും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6