Skip to content

chithrodayamflashnews.com

November 29, 2026 3:05 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗുണനിലവാരമില്ലാത്ത പാത്രങ്ങള്‍ക്ക് പൂട്ട് വീഴുന്നു ; ഐഎസ്‌ഐ മുദ്ര നിര്‍ബന്ധമാക്കുന്നു

ഗാര്‍ഹിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. സ്റ്റെയിൻലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഐഎസ്‌ഐ മുദ്ര നിര്‍ബന്ധമാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. 2024 ഫെബ്രുവരി മുതലാണ് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പാത്രങ്ങളില്‍ ഐഎസ്‌ഐ മുദ്ര നിര്‍ബന്ധമാക്കുക. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പാത്രങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. സ്റ്റെയിൻലെസ് സ്റ്റീല്‍, അലൂമിനിയം പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് ബിഐഎസ് ലൈസൻസ് നിര്‍ബന്ധമാക്കുന്നതാണ്. ലൈസൻസ് നേടാൻ മൈക്രോ സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷവും, ചെറുകിട സംരംഭങ്ങള്‍ക്ക് 9 മാസവും, വൻകിട സംരംഭങ്ങള്‍ക്ക് 6 മാസവും സമയം അനുവദിച്ചിട്ടുണ്ട്.
ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീല്‍ സിങ്ക്, നോണ്‍സ്റ്റിക് എന്നീ പാത്രങ്ങളിലും ഐഎസ്‌ഐ മുദ്ര പതിപ്പിക്കേണ്ടതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6