Skip to content

chithrodayamflashnews.com

November 29, 2026 3:05 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വടകരയില്‍ മല്‍സരിക്കണമെന്ന് ഹൈക്കമാന്‍ഡ്; സമ്മതം മൂളി കെ മുരളീധരന്‍

 

ഒടുവില്‍ വടകരയില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി കെ മുരളീധരന്‍ എം.പി. മല്‍സരരംഗത്തുണ്ടാകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മുരളീധരന്റ മനംമാറ്റം. കണ്ണൂരില്‍ കെ കെ ശൈലജ മല്‍സരിക്കാന്‍ സാധ്യതയേറുമ്പോള്‍ കരുത്തരെ തന്നെ കളത്തിലിറക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. മുസ്ലീംലീഗ് മൂന്നാം സീറ്റിന് അവകാശമുന്നയിച്ചെന്നും വടകരയാണ് കണ്ണെന്നും രണ്ട് ദിവസം മുമ്പ് സൂചിപ്പിച്ചപ്പോഴും നിസംഗഭാവത്തിലായിരുന്നു മുരളീധരന്റ പ്രതികരണം.

പക്ഷെ യാഥാര്‍ഥ്യം അതല്ല,അനശ്ചിതത്വവും പിടിവാശിയും അവസാനിപ്പിച്ച് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലുണ്ടായിരുന്ന മുരളീധരനോട് മല്‍സരിക്കണമെന്ന് കെ.സി വേണുഗോപാല്‍ തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിയതോടെ മുരളീധരനും സമ്മതം മൂളി.

മല്‍സരിക്കാനില്ലെന്ന നിലപാടെടുത്തതിന്റ സാഹചര്യം മുരളി നേതൃത്വത്തെ ബോധിപ്പിച്ചു. വടകരയില്‍ പ്രശ്നം പരിഹരിച്ചെങ്കിലും കണ്ണൂരാണ് ഇനിയുള്ള വെല്ലുവിളി. കെ കെ ശൈലജ ഇടതുസ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറവെ കരുത്തരെ തന്നെ കളത്തിലിറക്കേണ്ടിവരും കോണ്‍ഗ്രസിനും. സന്തരസഹചാരിയും കോഴിക്കോട് നിന്നുമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.ജയന്തിന്റ പേരാണ് സുധാകരന്റ പട്ടികയില്‍. കണ്ണൂരുകാരനായ മേയര്‍ ടി ഒ മോഹനന്റ പേര് ഉയരുന്നുണ്ടെങ്കിലും സാമുദായിക സമവാക്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ ജയന്തിനായി വാദിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6