Skip to content

chithrodayamflashnews.com

November 29, 2026 3:05 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗസ കത്തുന്നു; ഇസ്രായേൽ വ്യോമാക്രമണത്തിൽ 232 മരണം; ഹമാസ് ആക്രമണത്തിൽ 250 ഇസ്രായേലികൾ കൊല്ലപ്പെട്ടു

ദശാബ്ദങ്ങൾക്കിടെ നേരിട്ട ഏറ്റവും മാരകമായ ആക്രമണത്തിന് പ്രതികാരവുമായി ഇസ്രായേൽ സൈന്യം ​ഗസയിൽ അധിനിവേശത്തിന് തുടക്കമിട്ടതോടെ ഇരു ഭാ​ഗത്തുമായി മരണസംഖ്യ കുതിച്ചുയരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 232 പേർ മരിച്ചപ്പോൾ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇസ്രായേലിൽ 250 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളിൽ പരിക്കേറ്റ 750ഓളം പേർ ഇസ്രായേലിലെ ആശുപത്രികളിൽ ചികിത്സയിലാണ്. സൈനികർ ഉൾപ്പെടെ നിരവധി ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കി പിടിച്ചിട്ടുണ്ട്. 5000ത്തിലേറെ റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. വെസ്റ്റ്ബാങ്കിൽ നാലു ഫലസ്തീനികളെ ഇസ്രായേൽ സൈന്യംവെടിവച്ച് കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം തുടങ്ങിയത്. തുടർന്ന് ‘ഓപറേഷൻ അൽ-അഖ്‌സ ഫ്‌ളഡ്’ ദൗത്യം ആരംഭിച്ചതായി ഹമാസ് പ്രഖ്യാപിക്കുകയായിരുന്നു. ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്‌സ് ആണ് ആക്രമണത്തിന് നേതൃത്വം നൽകുന്നത്. പിന്നാലെ യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേലും രംഗത്തെത്തി. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ ഫലസ്തീനിൽ ആക്രമണം നടത്തുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6