Skip to content

chithrodayamflashnews.com

November 29, 2026 3:04 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മുൻഗണനാ കാര്‍ഡുകള്‍ക്ക് അപേക്ഷ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

കാത്തിരിപ്പിനൊടുവില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാനൊരുങ്ങി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്.

ഈ മാസം 10 മുതല്‍ 20 വരെയാണ് ഇതിനായി നിശ്ചയിച്ച സമ‍യക്രമം. ഇക്കാലയളവില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.

മതിയായ ഒഴിവുകളില്ലാത്തതിനാല്‍ സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡിനുവേണ്ടിയുള്ള അപേക്ഷ സ്വീകരിക്കല്‍ മാസങ്ങളായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. നേരത്തേ, കഴിഞ്ഞ ജൂലൈ 18 മുതല്‍ ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കേന്ദ്ര മാനദണ്ഡം കര്‍ശനമാക്കിയതോടെ ഇത് നടന്നില്ല. സംസ്ഥാനത്ത് മുൻഗണന കാര്‍ഡിന് അര്‍ഹതയുള്ള നിരവധി പേരാണ് ഇപ്പോഴും അവസരം കാത്തുകഴിയുന്നത്. അനര്‍ഹമായി മുൻഗണനാ കാര്‍ഡ് കൈവശം വെക്കുന്നവരെ ഒഴിവാക്കിയാണ് പകരം ഇവര്‍ക്ക് അവസരം നല്‍കിയത്.

ആശ്രയ പദ്ധതി, ആദിവാസി, കാൻസര്‍, ഡയാലിസിസ്, അവയവമാറ്റം, എച്ച്‌.ഐ.വി, വികലാംഗര്‍, ഓട്ടിസം, ലെപ്രസി, കിടപ്പ് രോഗികള്‍ എന്നിവര്‍ക്കും വിധവ, അവിവാഹിത, വിവാഹമോചിത തുടങ്ങിയ നിരാലംബരായ സ്ത്രീകള്‍ക്കും മാര്‍ക്ക് പരിഗണനയില്ലാതെ മുൻഗണനാ കാര്‍ഡ് ലഭിക്കും.

വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്‍റെ വിസ്തീര്‍ണം കാണിക്കുന്ന തദ്ദേശ സ്ഥാപനത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, 2009ലെ ബി.പി.എല്‍ പട്ടികയിലുള്‍പെട്ടതാണെങ്കില്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ്, ദാരിദ്യ്രരേഖക്ക് താഴെയുള്ളവരാണെങ്കില്‍ അത് തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി സ്ഥലം ഇല്ലെങ്കില്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കില്‍ പഞ്ചായത്ത് സാക്ഷ്യപത്രം, രോഗിയോ വികലാംഗനോ ആണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6