Skip to content

chithrodayamflashnews.com

November 29, 2026 3:04 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

അട്ടപ്പാടി: അട്ടപ്പാടിയിൽ നവജാതശിശു മരണത്തെക്കുറിച്ച് ആളുകളിൽ അറിവ് വർദ്ധിപ്പിച്ച് ശിശുമരണങ്ങൾ ഒഴിവാക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – ദേവസ്വം – പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി നടപ്പാക്കുന്നത്.അട്ടപ്പാടിക്കായി ആവിഷ്കരിക്കുന്ന വിവിധ പദ്ധതികൾ ലക്ഷ്യം കണ്ടു തുടങ്ങുന്നതായുംഅട്ടപ്പാടി മേഖലയിലെപദ്ധതികളിൽ ഗുണഭോക്താക്കൾക്ക് അതിന്റ ഫലം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പാക്കണമെന്നും ഗർഭിണികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച ജനനി ജന്മ രക്ഷ പദ്ധതി ഗർഭിണികൾ നേരിടുന്ന പോഷക ആഹാരക്കുറവ് പരിഹരിക്കുന്നതാണ്. അതിൽ അനുവദിക്കുന്ന തുക ഗർഭിണികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിക്ക് പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ അവരെ സ്വയം പര്യാപ്തരാക്കുന്ന പദ്ധതികൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു വീട്ടിലെ ഒരു അംഗത്തിന് തൊഴിലുറപ്പാക്കിയാൽ അട്ടപ്പാടിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവും. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ സർക്കാർ നിയമിച്ചു. ഈ നിയമനം പൂർണമായും പിന്നാക്ക വിഭാഗക്കാർക്ക് മാത്രമായിട്ടായിരുന്നു. നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് 250 പേരെ തിരഞ്ഞെടുത്ത് പരിശീലനവും ജോലിയും നൽകും. അട്ടപ്പാടിയിൽ ഉള്ളവർക്ക് പദ്ധതിയിൽ മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു.

യൂണിസെഫ് കൂടിയാലോചനയോടെ ഗർഭിണികൾക്കായി തയ്യാറാക്കിയ ശിശു പരിചരണ കിറ്റുകളുടെ വിതരണോദ്ഘാടനവും നടന്നു.
അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഉത്പന്നങ്ങളുടെ ആമസോൺ ലോഞ്ചും മന്ത്രി നിർവ്വഹിച്ചു

മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എൻ.ഷംസുദ്ദീൻ എം. എൽ.എ അധ്യക്ഷനായി. അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി.ധർമ്മലശ്രീ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജ്യോതി അനിൽകുമാർ, പി.രാമമൂർത്തി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ബഷീർ, എസ്.
സനോജ്, സിന്ധു ബാബു, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം എം.രാജൻ, എം.ആർ.എസ് അട്ടപ്പാടി സീനിയർ സൂപ്രണ്ട് എം. കന്തസാമി, ഐ. റ്റി.ഡി.പി അസി.പ്രോജക്റ്റ് ഓഫീസർ കെ.എ സാദിഖലി, അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി കെ.രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6