ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഇല്ലാക്കഥയുണ്ടാക്കിയത് പ്രതിപക്ഷമാണെന്നും മാധ്യമങ്ങള്‍ കള്ളക്കഥക്ക് അമിത പ്രധാന്യം നല്‍കിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തില്‍ ജാതി സെൻസസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചുവരുകയാണ്. മന്ത്രിസഭയിലെ മാറ്റം സംബന്ധിച്ച് നേരത്തേയുള്ള ധാരണ തങ്ങള്‍ ആലോചിച്ചോളാമെന്നും അതിനപ്പുറം യാതൊന്നുമില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കെതിരായ ആരോപണം തീര്‍ത്തും തെറ്റാണെന്ന് വ്യക്തമായി. നന്നായി പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പിനെ താറടിക്കാനുള്ള ശ്രമം ഏതോ കേന്ദ്രത്തില്‍ നിന്നുണ്ടാവുകയകാണ്. ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളത്.കെ.പി.സി.സി നേതൃയോഗത്തില്‍ പി.ആര് വിദഗ്ധനെ പങ്കെടുപ്പിക്കുന്നു. ഇല്ലാക്കഥകള്‍ക്ക് ആശയം നല്കുന്നു. അതു പ്രചരിപ്പിക്കാൻ പണവും പ്രലോഭനവും നല്കുന്നു. ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യമന്ത്രിക്കെതിരായ ആരോപണത്തിനു പിന്നില്‍ പ്രതിപക്ഷമാണോ എന്ന ചോദ്യത്തിന് പിന്നെയാരാ ഭരണപക്ഷമാണോ എന്നായിരുന്നു രോഷത്തോടെയുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള മറുപടി. മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ആള് ഉള്‍പ്പെട്ട പല കേസുകള്‍ പുറത്തുവന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിന് മറുപടി പറഞ്ഞില്ല, ഉള്ളത് പറയുമ്പോള്‍ പൊള്ളുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി.
മെഡല്‍ ജേതാക്കളായ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാതെ അവഗണിക്കുന്നെന്ന പരാതി മുഖ്യമന്ത്രി തള്ളി. എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍, മറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. വിശദമായ മറുപടി നല്‍കുന്നില്ല. 2015 -19 കാലയളവിലെ സ്പോര്‍ട്സ് േക്വാട്ട നിയമനം പുരോഗമിക്കുകയാണ്. ഈ വര്‍ഷംതന്നെ റാങ്ക് ലിസ്റ്റ് വരും. 245 പേര്‍ക്ക് നിയമനം ലഭിക്കും. എല്ലാവിധ പിന്തുണയും തുടരും.മുഖ്യമന്ത്രി തന്നെ വന്നുകാണുന്നില്ലെന്ന് പറയുന്നത് ഗവര്‍ണര്‍ക്ക് ഓര്‍മപ്പിശക് ഉണ്ടായതാകാം. മുഖ്യമന്ത്രിയെന്ന നിലക്ക് പോകേണ്ട എല്ലായിപ്പോഴും അവിടെ പോയിട്ടുണ്ട്. കാണുകയും പരിചയം പുതുക്കുകയും ചെയ്യുന്നതില്‍ ഇനിയും തടസ്സമൊന്നുമില്ല. എന്നാല്‍, ബില്ലുകളില്‍ ഒപ്പിടുന്നതിന് വിശദാംശങ്ങള്‍ മനസ്സിലാക്കുന്നതിനാണെങ്കില് അതു തയാറാക്കിയ വകുപ്പു മന്ത്രിമാരെയാണ് കാണേണ്ടത്. ആ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. എന്നിട്ടും എന്തോ ഒരുപ്രത്യേക നില സ്വീകരിച്ചുപോവുകയാണ് ചെയ്യുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
No Comment.