പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുന്നപ്പള്ളി സ്വദേശി ചന്ദ്രനാണ് പൊലീസ് പിടിയിലായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വ്യാപരസ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തകർച്ച പരിഹരിക്കുന്നതിനും ഭൂമി വില്‍പ്പന നടക്കുന്നതിനും വേണ്ടിയാണ് പൂജകള്‍ ചെയ്യാനെന്ന പേരിലാണ് യുവതിയെ ക്ഷണിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് കുന്നപ്പളളിയിലെ വീട്ടില്‍ വച്ചാണ് പീഡനത്തിന് ഇരയാക്കിയത്. പീഡനവിവരം ഭര്‍ത്താവിനെ ധരിപ്പിച്ച യുവതി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മന്ത്രവാദത്തിന്റെ പേരില്‍ മറ്റെന്തെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തടസങ്ങള്‍ മാറ്റാന്‍ എന്ന പേരില്‍ പ്രതി പതിവായി മന്ത്രവാദം നടത്താറുണ്ടെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സിഐ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ വലയിലാക്കിയത്. പെരിന്തമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
No Comment.