Skip to content

chithrodayamflashnews.com

November 29, 2026 2:51 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എടച്ചേരി നോർത്ത് ത്രീസ്റ്റാർ കലാ – കായിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ചരിത്രമായി

ദേവപ്രിയജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ എടച്ചേരി നോർത്ത് ത്രീസ്റ്റാർ കലാ – കായിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് പരിപാടിക്ക് ലഭിച്ചത് വമ്പിച്ച പിന്തുണ. നാട്ടുകാരും വിവിധ ഭാഗങ്ങളിൽ ക്ലബ്ബിന്റെയും സഹായവും സഹകരണവുമായെത്തി ചലഞ്ച് വൻ വിജയമാക്കി തീർത്തു.

വടകര താലൂക്കിൽ എടച്ചേരി നോർത്തിലെ വാഴക്കുനിയിൽ ദേവപ്രിയ (19) യുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കാണ് എടച്ചേരി നോർത്തിലെത്രീസ്റ്റാർ കലാ – കായിക വേദിയുടെ നേതൃത്വത്തിൽ
ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.ഒരു ബിരിയാണിക്ക് 100 രൂപ എന്ന നിലയിലായിരുന്നു വില്‍പന. ബിരിയാണിക്ക് ആവശ്യമായ അരിയും ഉള്‍പ്പെടെയുള്ള കുറച്ച് സാധനങ്ങൾ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യഘട്ടം. പിന്നീട് നാട്ടില്‍ നിന്നും അയല്‍നാട്ടില്‍ നിന്നും ഓര്‍ഡര്‍ കണ്ടെത്തല്‍. ഇതിനായി അയല്‍ ഗ്രാമങ്ങളിലെയെല്ലാം സംഘടനകള്‍ ഒന്നിച്ചു രംഗത്തിറങ്ങി. ഞായറാഴ്ചത്തെ ബിരിയാണി ചലഞ്ചിനായി പാചകത്തിനുള്ള ഒരുക്കം ശനിയാഴ്ച പകല്‍ തന്നെ തുടങ്ങി. വിറകും പാത്രങ്ങളും ഒരുക്കുന്നതും അരികഴുകുന്നതും മുതല്‍ പാചകം വരെ ഓരോന്നിനും സന്നദ്ധരായി വളണ്ടിയര്‍മാര്‍ രംഗത്തെത്തി.
8300 ബിരിയാണി പാക്കറ്റുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചത്. ഇത് ഓരോ സ്ഥലത്തും എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാനും ഓടിക്കാനും വിതരണം ചെയ്യാനും തയ്യാറുള്ളവരോട് അറിയിക്കാന്‍ പറഞ്ഞു. അപ്പോഴും സഹായഹസ്തവുമായി ജനപ്രവാഹം. ഓട്ടോറിക്ഷയും ബൈക്കും മുതല്‍ വരെ. ശനിയാഴ്ച രാത്രി മുഴുവന്‍ ഉറക്കമിളച്ച് പാചകം. ഞായര്‍ രാവിലെ പാക്കിങ് തുടങ്ങി. ഓരോ ബോക്‌സിലും അടുക്കിവെച്ചു. വാഹനങ്ങള്‍ നിരനിരയായി നിന്നു. ഓരോ പ്രദേശത്തേക്കുമുള്ള ബിരിയാണി ബോക്‌സുകള്‍ അയച്ചുതുടങ്ങി.
ഞായറാഴ്ച്ച ഉച്ചക്ക് എടച്ചേരി പ്രദേശത്ത് മാത്രമല്ല, സമീപ ഗ്രാമങ്ങളിലെയും എല്ലാ വീടുകളിലും ബിരിയാണിയായിരുന്നു ഭക്ഷണം. അത് കഴിച്ചപ്പോള്‍ വയറുമാത്രമല്ല നിറഞ്ഞത്. ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക് കൈത്താങ്ങായതിന്റെ നിര്‍വൃതിയില്‍ എല്ലാവരുടെയും മനസ്സും നിറഞ്ഞു. ഒരു നാട് ഒന്നടങ്കം കൈകോര്‍ത്തതിന്റെ ആത്മസംതൃപ്തിയായിരുന്നു എല്ലാ മുഖങ്ങളിലും.
ഇരു വൃക്കകളും പ്രവർത്തനരഹിതമായതിനാൽ കഴിഞ്ഞ ഒരു വർഷമായി ഡയാലസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റി വെച്ചാൽ മാത്രമേ ദേവപ്രിയയുടെ ജീവൻ രക്ഷിക്കാനാവൂ എന്നാണ് വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായം.കേരള ഗ്രാമീൺ ബാങ്ക് എടച്ചേരി ബ്രാഞ്ചിലെ എ .സി
40212101087981, ഐ.എഫ്.സി. കോഡ് KLGB0040212 എന്ന എക്കൗണ്ടിലോ 9744209021 എന്ന ദേവപ്രിയയുടെ നമ്പറിൽ ഗൂഗിൾ പേ ചെയ്തോ ഉദാരമായി സഹായിക്കാം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6