Skip to content

chithrodayamflashnews.com

November 29, 2026 2:38 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വി ഡി സതീശൻ മന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു: രമേശ് ചെന്നിത്തല.

ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ വി ഡി സതീശൻ മന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സതീശൻ മന്ത്രിയാകേണ്ട ആളായിരുന്നു. മന്ത്രിയാക്കാൻ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവാകാൻ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ തനിക്കായിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നത്. അതു സംബന്ധിച്ച്‌ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയില്‍ പറഞ്ഞ കാര്യം സത്യമാണ്. ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ സതീശനെ മന്ത്രിയാക്കാത്തതില്‍, സി എൻ ബാലകൃഷ്ണന് അവസരം കൊടുക്കുക എന്നതിനപ്പുറത്തേക്കും ചില കാര്യങ്ങളുണ്ടായിരുന്നു.

തന്നെ ആരും മന്ത്രിയാക്കാതിരുന്നിട്ടില്ല. താൻ മന്ത്രി ആകരുതെന്ന് ആരും പറഞ്ഞിട്ടില്ല. മന്ത്രിയാകേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പ്രവര്‍ത്തക സമിതിയില്‍ ഇപ്പോള്‍ ലഭിച്ച സ്ഥാനത്തില്‍ വിഷമമുണ്ട്. 19 വര്‍ഷം മുമ്ബ് തന്ന പദവി ഇപ്പോള്‍ വീണ്ടും ലഭിച്ചു എന്നതില്‍ അതൃപ്തിയുണ്ട്. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല. മറ്റ് നേതാക്കളാരും പ്രവര്‍ത്തക സമിതിയില്‍ എത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. നൂറ് ശതമാനവും പാര്‍ട്ടിക്ക് വേണ്ടിയാണ് തന്റെ പ്രവര്‍ത്തനം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ നടന്നിട്ടില്ല. താൻ ആരോടും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല.

പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. കോണ്‍ഗ്രസിന് ഒരു സംവിധാനമുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹം. രാഹുല്‍ ഗാന്ധിയുടെ ഉയര്‍ച്ച ആര്‍ക്കും നിഷേധിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6