Skip to content

chithrodayamflashnews.com

November 30, 2026 3:16 am

ഇടുക്കി നീയെത്ര മനോഹരി

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ


ഇടുക്കി നീയെത്ര മനോഹരി


അഴകുള്ളോരിടുക്കി….
മികവാർന്നോരിടുക്കി….
പ്രകൃതിതൻ കനിവാർന്ന
ധന്യയാമിടുക്കി…(2)

മലനാടും ഇടനാടും
വള്ളുവനാടും
ഒരുപോലെ പ്രണമിക്കും
ധന്യമാം നാട്…
കേരളമണ്ണിലെ
പുണ്യമാം നാട്…
സുന്ദരനാട് ഇടുക്കി… (2)

അരുവികൾ നദികൾ
വെള്ളത്തടാകങ്ങൾ
ഹരിതാഭ ചൂടും
സസ്യജാലങ്ങൾ…
പലവർണ്ണപ്പൂക്കൾ
പല പല വൃക്ഷങ്ങൾ…
പക്ഷികൾ മൃഗങ്ങൾ
കാഴ്ചകളേറെ…. (2)

അംബര ചുംബികളാം
മലനിരകൾ കാണുമ്പോൾ,
അമ്പോ മനസ്സിൽ സന്തോഷമല്ലോ…
ഇമ്പം കലരുന്ന
കാഴ്ചകാണാൻ…
പോകണമിടുക്കിയിൽ
അത്ര ഹൃദ്യം…(2)

പ്രകൃതിതൻ കനിവാർന്ന
ഔഷധസസ്യങ്ങൽ
മികവൂറും നല്ല
കായ്കനികൾ…
തണുവുള്ളൊരു കാറ്റും
കുളിരാർന്ന മഞ്ഞും
മിതമാർന്ന വെയിലും
ഇടയ്ക്കിടെ പെയ്യും
നൽമഴയും…
ഇടുക്കി നിന്നുടെ മഹത്വമല്ലോ
…

മണ്ണിന്റെ മണമുള്ള
നാടിന്റെ നന്മകൾ
ഹൃദയത്തിൽ
ചേർത്തുവച്ച
കർഷകർ വാഴുന്ന
നാടിതല്ലോ…(2)

മണ്ണിനെ സ്നേഹിക്കാൻ
പ്രകൃതിയെ സ്നേഹിക്കാൻ
മനുഷ്യനെ സ്നേഹിക്കാൻ
മാതൃകയായൊരു
നാടിതല്ലോ…. (2)

ഈ നാട്ടിൽ പിറന്നവനല്ല ഞാനെങ്കിലും
അറിയാമെനിക്കീ നാടിന്റെ സ്പന്ദനം…
എത്രയോവട്ടം ഞാൻ
വന്നുപോയി
ഈ നാടിൻ മഹത്വം
തിരിച്ചറിഞ്ഞു…(2)

വസുദൈവ കുടുംബകം
അഥിതിദേവോഭവ :
എന്നുള്ള പൊരുളുകൾ
അനുഭവിച്ചറിഞ്ഞോരു
നാടിൻ പ്രശസ്തി,
ഇന്നുമെന്നുള്ളിൽ
നിറഞ്ഞുനിൽപ്പൂ…(2)

മാമലനാടേ…
പുണ്യനാടേ…
മലയാണ്മയ്ക്കെന്നും
കീർത്തിയാം നാടേ…
ഉയരട്ടെ നിൻ പെരുമ
ഇനിയുമേറെ…
ഇടുക്കി നീയെന്നും
പൊന്നിടുക്കി…. (2)

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

READ FOR CLICK

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6