Skip to content

chithrodayamflashnews.com

November 29, 2026 2:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആശുപത്രിയിൽ ഇന്ധനമില്ല; ഗസ്സയിൽ ഇൻക്യുബേറ്ററിൽ കഴിയുന്ന 120 ശിശുക്കളുടെ ജീവൻ അപകടത്തിൽ

മനുഷ്യത്വത്തിന്റെ കണിക പോലും ശേഷിപ്പിക്കാതെ ഗസ്സയിൽ ഇസ്റാഈൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിൽ മരിച്ചുവീണവരിൽ ഏറെയും ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ്. നിരന്തരമുള്ള വ്യോമാക്രമണവും അതിശക്തമായ ഉപരോധവും കൊണ്ട് ഗസ്സ മുനമ്പിനെ പ്രേതനഗരമായി മാറ്റിക്കഴിഞ്ഞു ഇസ്റാഈൽ. വെള്ളവും വെളിച്ചവും ഇന്ധനവുമെല്ലാം വെട്ടിക്കുറച്ചുള്ള ഇസ്റാഈൽ ക്രൗര്യം ആ നഗരത്തിൽ ജീവിതം അസാധ്യമാക്കുന്ന സ്ഥിയിലാണ് കാര്യങ്ങൾ

ഇതിനിടയിൽ യുഎൻ ചിൽഡ്രൻസ് ഏജൻസി പുറത്തവിട്ട അങ്ങേയറ്റം വേദനാജനകമായ ഒരു റിപ്പോർട്ട് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും. ഇസ്റാഈൽ ഇന്ധനം വെട്ടിക്കുറച്ചതിനെത്തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം താളെ തെറ്റിയെന്നും ഇന്ധനം ലഭിക്കാത്തതിനാൽ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്നുമാണ് യുഎൻ ഏജൻസി വെളിപ്പെടുത്തിയിരിക്കുന്നത്.നിലവിൽ 120 നവജാതശിശുക്കൾ ഇൻകുബേറ്ററുകളിലുണ്ട്, അതിൽ മെക്കാനിക്കൽ വെന്റിലേഷനുള്ള 70 നവജാതശിശുക്കളുണ്ട്, തീർച്ചയായും ഇവിടെയാണ് ഞങ്ങൾ അതീവ ഉത്കണ്ഠാകുലരായിരിക്കുന്നത്,” – യുനിസെഫ് വക്താവ് ജോനാഥൻ ക്രിക്സ് പറഞ്ഞു.ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ 1,700-ലധികം കുട്ടികൾ ഇതിനകം കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനെ തുടർന്ന് ഗസ്സയിലെ പല ആശുപത്രികളിലും സ്ഥിതി അതീവ ദയനീയമാണ്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരും മരണത്തെ മുഖാമുഖം കാണുന്ന സ്ഥിയിലാണെന്നും ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6