Skip to content

chithrodayamflashnews.com

November 29, 2026 2:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാഞ്ഞിരപ്പുഴ അണക്കെട്ട് നാലു മാസത്തിനിടെ തുറന്നത് 36 ദിവസം

കാഞ്ഞിരപ്പുഴ : ഇത്തവണ മഴയിൽ ജലവിതാനം ഉയർന്ന് ഷട്ടറുകൾ തുറന്ന ജില്ലയിലെ ഏക അണക്കെട്ടായ കാഞ്ഞിരപ്പുഴയിൽ നാലുമാസത്തിനിടെ തുറന്നത് 36 ദിവസം. ജൂലായ് 21 മുതൽ ഒക്ടോബർ 18 വരെയുള്ള ദിവസങ്ങളിലാണ് പല ഘട്ടങ്ങളിലായി ഷട്ടറുകൾ ഇത്രയും ദിവസം തുറന്ന് വെള്ളം ഒഴുക്കിവിട്ടിട്ടുള്ളത്. മലയോരമേഖലയായതിനാൽ വൃഷ്ടിപ്രദേശങ്ങളിൽ സുലഭമായി മഴ ലഭിച്ചതാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട് തുടർച്ചയായി നിറയാൻ കാരണം. ഒഴുക്കിവിട്ടതിന്റെ അളവ് കണക്കാക്കുകയാണെങ്കിൽ ഒരു അണക്കെട്ടുകൂടി നിറയ്ക്കാനുള്ള വെള്ളമുണ്ടാകുമെന്ന് അധികൃതർ പറയുന്നു. 97.50 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഷട്ടറുകൾ ആദ്യം തുറന്ന ജൂലായ് മാസത്തിൽ 93.20 മീറ്ററായിരുന്നു ജലനിരപ്പ്. ഷട്ടറുകൾ അടച്ച ഒക്ടോബർ 18-ന് 96 മീറ്ററായിരുന്നു. ജലനിരപ്പ് 93 മീറ്റർ ഉയർന്നാൽ അണക്കെട്ട് ഏതുസമയത്തും തുറക്കാം. എന്നാൽ, വേനൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി ജലം സംഭരിക്കുകയാണ് ലക്ഷ്യം.മഴ കനത്തുപെയ്ത സെപ്റ്റംബർ 22-ന് 70 സെന്റീമീറ്റർ ഉയരത്തിൽ മൂന്ന് ഷട്ടറുകളും

ഉയർത്തേണ്ടിവന്നു. പാലക്കയം മേഖലയിലുണ്ടായ അതിവർഷവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണമാണ് അനിയന്ത്രിതമായി ജലനിരപ്പുയർന്നത്.

ഇതിനുശേഷവും ഇടവിട്ട ദിവസങ്ങളിൽ ഷട്ടറുകൾ തുറന്നിരുന്നു. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെത്തുന്ന സന്ദർശകർക്കും മനോഹരമായ ദൃശ്യങ്ങൾ പകർത്താനായി.അണക്കെട്ട് നിർമിച്ചശേഷം ഇതുവരെ

അതിലടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, മണൽ എന്നിവയുടെ അളവ് തിട്ടപ്പെടുത്തുകയോ നീക്കംചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയോ ഉണ്ടായില്ല. ഇവ യഥാസമയം നീക്കാത്തതിനാൽ അണക്കെട്ടിന്റെ സംഭരണശേഷി കുറയുന്നുണ്ട്.

വർഷങ്ങളിലായി

ഉരുൾപൊട്ടലുകളുമുണ്ടായിട്ടുണ്ട്.

അണക്കെട്ടിന്റെ രണ്ടുവശങ്ങളും ഇരുമ്പകച്ചോല, പാലക്കയം മലകളാണ്. ഇവിടെ പല മഴയിലും മലവെള്ളപ്പാച്ചിലിലും ഈ മണ്ണും ചെളിയുമെല്ലാം അണക്കെട്ടിലാണ് എത്തിച്ചേരുന്നത്.സെപ്റ്റംബറിൽ പാലക്കയത്ത് കെ. ശാന്തകുമാരി എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇക്കാര്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മണ്ണും മണലും നീക്കാനാവശ്യമായ നിർദേശങ്ങൾ തേടുമെന്ന് അധികൃതർ ഉറപ്പുനൽയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6