Skip to content

chithrodayamflashnews.com

November 29, 2026 2:29 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മാഹിയില്‍ നിന്ന് ഇന്ധനക്കടത്ത് ; കർശന നടപടിയുമായി പോലീസ്

പന്തക്കൽ:മാഹിയില്‍ നിന്നും കുപ്പികളിലും പ്ലാസ്റ്റിക് കാനുകളിലും മറ്റും പെട്രോളിയം ഉല്പന്നങ്ങള്‍ ശേഖരിച്ച്‌ കേരളത്തിലേക്ക് കടത്തുന്നതിനിനെതിരെ പോലീസ് കര്‍ശന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സിറ്റി കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അനധികൃതമായ ഇന്ധനക്കടത്ത് തടയാൻ നടപടി വേണമെന്ന് കാണിച്ച്‌ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ഇതു സംബന്ധിച്ച്‌ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായാണ് സിറ്റി കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്. പെട്രോളിയം ഉല്പന്നങ്ങള്‍ മാഹിയില്‍ നിന്നും ശേഖരിച്ച്‌ കടത്തുന്നത് തടയാന്‍ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്കും പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഹിയില്‍ നിന്നും കേരളത്തിലെ ജില്ലകളിലേക്ക് വ്യാപകമായി ഇന്ധനം കടത്തുന്നതായി കാണിച്ച്‌ അഭിഭാഷകനായ വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷൻ പോലീസിനോട് റിപ്പോര്‍ട്ട് തേടിയത്. പോലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6