Skip to content

chithrodayamflashnews.com

November 29, 2026 2:15 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബന്ധുക്കൾ വന്ന് മൃതദേഹം കൊണ്ടു പോയത് അറിഞ്ഞില്ല; നാലു മാസമായി കണ്ണൂരിലെ മോർച്ചറിക്ക് മുന്നിൽ യജമാനനേയും കാത്ത് ഒരു നായ:

ബന്ധുക്കൾ വന്ന് മൃതദേഹം കൊണ്ടു പോയത് അറിഞ്ഞില്ല; നാലു മാസമായി കണ്ണൂരിലെ മോർച്ചറിക്ക് മുന്നിൽ യജമാനനേയും കാത്ത് ഒരു നായ: മറ്റു നായകളോട് കൂട്ടുകൂടാതെ എപ്പോഴും സങ്കട കിടപ്പിൽ രാമു
നാലു മാസമായി വിശപ്പും ദാഹവും ഇല്ല. ആരോടും ചങ്ങാത്തമോ അടുപ്പമോ ഇല്ല. മോർച്ചറിക്ക് മുന്നിലെ വരാന്തയിൽ ഒരേ കിടപ്പാണ് രാമു. നാലു മാസം മുമ്പ് ആരൊക്കെയോ ചേർന്ന് അകത്തേക്ക് കൊണ്ടു പോയ തന്റെ യജമാനനെ കാത്താണ് രാമുവിന്റെ സങ്കടം നിറഞ്ഞ ഈ കിടപ്പ്. വിശപ്പും ദാഹവും കൃത്യമായ ഉറക്കമില്ലായ്മയും കൊണ്ട് ക്ഷീണിച്ച കണ്ണുകൾ ഇടയ്ക്കിടെ മോർച്ചറി വാതിലിലേക്ക് പോകും. തന്റെ യജാമനൻ ഇനിയും പുറത്തേക്ക് വരുന്നില്ല എന്നു കാണുമ്പോൾ വീണ്ടും അതേ സങ്കട കിടപ്പ് തന്നെ. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ രാമു എന്ന പേരിലാണ് ആശുപത്രിയിലുള്ളവർ നായയെ വിളിക്കുന്നത്.

മാസങ്ങളായി ഈ നായ കണ്ണൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കു മുന്നിൽ കാത്തു കിടക്കുന്നുണ്ട്. മഴയും വെയിലും തണുപ്പുമെല്ലാം ഏറെക്കൊണ്ടു. എങ്കിലും തന്റെ യജമാനൻ പുറത്തേക്ക് വരാതെ പോകില്ല എന്ന വാശിയിലാണ് ഈ നായ. മോർച്ചറിക്കുള്ളിലേക്കു കൊണ്ടുപോയ യജമാനനെ കാത്തിരിക്കുന്നതാകാം എന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. ശരീരങ്ങൾ മോർച്ചറിയിൽ നിന്നു വിട്ടുനൽകുന്നതു മതിലിനുമപ്പുറം പിൻഭാഗത്തു കൂടെയാണ്. അതിനാൽ തന്റെ യജമാനൻ എന്നന്നേയ്ക്കുമായി യാത്ര പറഞ്ഞ് പോയത് അവൻ അറിഞ്ഞിട്ടുണ്ടാവില്ല.

നാലു മാസത്തോളമായി നായ ജീവനക്കാരുടെ കണ്ണിൽപെട്ടിട്ട്. തെരുവുനായ്ക്കൾ ആശുപത്രിയിൽ ഒരു പുതുമയല്ലാത്തതിനാൽ ആരും ആദ്യം ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇവൻ അവർക്കൊപ്പം കൂടിയില്ല. വിശന്നു വലഞ്ഞാൽ പോലും മറ്റുള്ളവർ നൽകുന്ന ഭക്ഷണം കഴിക്കില്ല. ക്ഷീണത്താൽ അടഞ്ഞുപോകുന്ന കണ്ണുകൾ വലിച്ചുതുറന്നു മോർച്ചറിക്കു മുന്നിൽത്തന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല. എല്ലാവർക്കും വഴിമാറിക്കൊടുക്കും.

ദിവസങ്ങൾക്ക് മുൻപ് ആശുപത്രി സന്ദർശനത്തിന് എത്തിയ ആരോഗ്യ മന്ത്രിയേപ്പോലും കൂസാതെ ആശുപത്രി വളപ്പിൽ തന്നെ തുടരുകയായിരുന്നു ഈ നായ. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്. അടഞ്ഞ് കിടക്കുന്ന മോർച്ചറി വാതിൽ തുറക്കുമെന്ന പ്രതീക്ഷയോടെ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന കാത്തിരിപ്പിലാണ് നായയുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6