ഡോക്ടറെ കാണാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്! കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ;15 ദിവസത്തിനകം റിപ്പോർട്ട് നൽകണം:കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ രോഗികള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി എം ഓയോടും ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഈ മാസം 28 ന് കോഴിക്കോട് കളക്ട്രേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. ബീച്ച് ആശുപത്രിയില്‍ ഒ പി ടിക്കറ്റ് കൗണ്ടര്‍ കാര്യക്ഷമമല്ലാത്തതിനാല്‍ രോഗികള്‍ ബുദ്ധിമുട്ടുന്ന കാര്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പുതിയ കെട്ടിടത്തിലേയ്ക്ക് ഒ പി ടിക്കറ്റ് കൗണ്ടര്‍ മാറ്റണമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെ നിലപാട്. ഇപ്പോഴത്തെ കൗണ്ടറില്‍ പുലര്‍ച്ചെ തുടങ്ങുന്ന ക്യൂ റോഡ് വരെ നീളാറുണ്ട്. പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയാല്‍ ഡോക്ടറെ കാണാൻ രോഗികള്‍ക്ക് നടക്കേണ്ടി വരുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ നിലപാട്. ആറു കൗണ്ടറെങ്കിലും വേണ്ടിടത്ത് മൂന്നെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്
ഡോക്ടറെ കാണാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്! കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
No Comment.