Skip to content

chithrodayamflashnews.com

November 29, 2026 2:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വൈദ്യുതി സബ്സിഡി തുടരും’; പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കൃഷ്ണന്‍കുട്ടി

വൈദ്യുതി സബ്സിഡി പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി സബ്സിഡി തുടരും. മറിച്ചുള്ളത് തെറ്റായ വാര്‍ത്തയാണെന്നും വൈദ്യുതി തീരുവ സർക്കാർ എടുത്താലും സബ്സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സബ്സിഡിക്കായി സർക്കാർ സംവിധാനമൊരുക്കുമെന്ന് കൃഷ്ണന്‍കുട്ടി അറിയിച്ചു. 3.1% മാത്രമാണ് വൈദ്യുതി ചാർജ് കൂട്ടിയത്. ചെറിയ ചാർജ് വർധനയില്ലാതെ പോകാനാകില്ല. പുതിയ ജലവൈദ്യുതി പദ്ധതികൾ തുടങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയെന്നു കേൾക്കുമ്പോള്‍ തന്നെ പ്രതിഷേധമാണ്. ചെലവിനനുസരിച്ച് വൈദ്യുതി ചാർജ് കൂടും. സാധ്യത ഉണ്ടായിട്ടും സ്വന്തം ഉൽപാദനം കൂട്ടാനാകുന്നില്ല. പ്രതിപക്ഷത്തിനു പ്രതിഷേധിക്കാൻ അവകാശമുണ്ട്. പക്ഷേ വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6