Skip to content

chithrodayamflashnews.com

November 29, 2026 2:16 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സൈനിക ജോലികൾ നേടാൻ എസ്.സി വിഭാഗക്കാർക്ക് സൗജന്യ പരിശീലനം; യോഗ്യതാ നിർണയം നവംബർ 9 ന്

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഉന്നതി പ്രീ-റിക്രൂട്ട്മെന്റ് പരിശീലന പദ്ധതിയിലൂടെ സായുധ സേനയിലും അർധ സൈനിക, പോലീസ് സേനകളിലും തൊഴിൽ നേടാൻ പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കൾക്ക് അവസരം. പത്താം ക്ലാസ് വിജയിച്ച 18നും 28നും ഇടയിൽ പ്രായമുള്ളവരും സേനാ വിഭാഗങ്ങളിലോ പോലീസ്, എക്സൈസ് വിഭാഗങ്ങളിലോ തെരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ ശാരീരിക യോഗ്യതകൾ ഉള്ളവരുമായിരിക്കണം.

കോഴിക്കോട് പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിൽ (പി.ആർ.ടി.സി) രണ്ട് മാസത്തെ സൗജന്യ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. പുരുഷന്മാർക്ക് 164 സെന്റീമീറ്ററും വനിതകൾക്ക് 153 സെന്റീമീറ്ററും കുറഞ്ഞത് ഉയരം ഉണ്ടായിരിക്കണം. ഉദ്യോഗാർഥികളെ കായികക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുന്നതിന് പ്രാപ്തരാക്കുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പുകളും മൂന്ന് കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ ഒമ്പതിന് രാവിലെ 11ന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ പ്രാഥമിക യോഗ്യതാ നിർണ്ണയത്തിന് എത്തിച്ചേരേണ്ടതാണ്.

ഫോൺ:
9447469280, 9447546617

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6