Skip to content

chithrodayamflashnews.com

November 29, 2026 2:18 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നഴ്സായ ഭാര്യയെ കാർ കയറ്റിക്കൊന്ന കേസ്; യുഎസിൽ മലയാളിക്ക് ജീവപര്യന്തം ശിക്ഷ

യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റിക്കൊന്ന കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി.കോട്ടയം മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ 27കാരി മെറിൻ ജോയിയുടെ കൊലപാതകത്തിലാണ് ശിക്ഷ . മെറിന്റെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ഫ്‌ളോറിഡ ബ്രോവഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് ജയില്‍മോചിതനാകാൻ സാധിക്കില്ല.മാരാകായുധം ഉപയോഗിച്ച്‌ ആക്രമിച്ചതിന് അഞ്ച് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മയാമയിലെ കോറല്‍ സ്പ്രിംഗ്‌സിലുള്ള ബ്രോവഡ് ഹെല്‍ത്ത് ഹോസ്പ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ കാര്‍ പാര്‍ക്കിംഗില്‍ വച്ചാണ് ഫിലിപ്പ് കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയും ചെയ്തു. 2020 ജൂലായ്‌ 28നായിരുന്നു സംഭവം. ഗാര്‍ഹിക പീഡനം മൂലം ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.കുറ്റം സമ്മതിച്ചതോടെ പ്രതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6