Skip to content

chithrodayamflashnews.com

November 29, 2026 1:30 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യം: നരേന്ദ്ര മോദി

സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്നും ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെക്കന്തരാബാദിൽ പിന്നോക്ക സമുദായ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പിന്നോക്ക സമുദായങ്ങളിൽ നിന്ന് എന്തെങ്കിലും നേടാനല്ല വന്നിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം സമുദായങ്ങളോട് വാഗ്ദാനം നടത്തി വഞ്ചിച്ച രാഷ്ട്രീയ പാർട്ടികളും നേതാക്കളും ചെയ്ത പാപത്തിന് പ്രായശ്ചിത്തം ചെയ്യാനാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു

തെലങ്കാന സർക്കാർ കഴിഞ്ഞ പത്ത് വർഷം പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ബി ആർ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറന്നു. ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാൻ തയാറായില്ല. ബി ആര്‍ എസ് സർക്കാരിന്റെ ദളിത് ബന്ധു പദ്ധതി അവരുടെ ഒപ്പം നിൽക്കുന്നവർക്ക് വേണ്ടി മാത്രമാണ്. ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണമെന്നും പിന്നാക്ക സമുദായം ബി ആർ എസിനെ കരുതിയിരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ബി ആര്‍ എസ് ദളിത് വിരുദ്ധർ ആണങ്കിൽ അവരിൽ നിന്ന് ഒട്ടും ഭിന്നരല്ല കോൺഗ്രസ്. അംബേദ്കർക്ക് ഭാരത രത്ന നൽകാൻ കോൺഗ്രസ് തയാറായില്ല. അംബേദ്കറുടെ ചിത്രം പാർലമെന്റ് സെൻട്രൽ ഹാളിൽ വെയ്ക്കാനും കോൺഗ്രസ് തയാറായില്ല. ബിജെപി രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി. കോവിന്ദിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തി. ആദിവാസി വനിത ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി.

ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായ ബിഹാർ മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ദളിതുകളിൽ തന്നെ ഏറ്റവും ദളിതനായ ജിതിൻ റാം മാഞ്ചിയെ അപമാനിച്ചയാളാണ് നിതീഷ് കുമാർ. അഴിമതിയുടെ കാര്യത്തിലും ബിആര്‍എസും കോൺഗ്രസും തുല്യരാണ്. ബിആര്‍എസ് ഡൽഹിയിലെ ആം ആദ്മിയുമായി ചേർന്ന് അഴിമതി നടത്തി. ഇവർ അഴിമതിയിലും സഹകരണത്തിലാണ്. തിരശീലക്ക് പിറകിൽ ബിആര്‍എസും കോൺഗ്രസും ഒന്നാണ്.

ദളിത് വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് ബിജെപി. എല്ലാ പദ്ധതികളിലും എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി. എസ് സി, എസ് ടി വിഭാഗത്തെ കോടിക്കണക്കിന് രൂപയുടെ വായ്പ നൽകി സംരംഭകരാക്കി. മുദ്രാ ലോണിലും കൂടുതൽ പ്രയോജനം ലഭിച്ചത് എസ് സി, എസ് ടി വിഭാഗത്തിനാണ്. വിശ്വകർമജർക്ക് വേണ്ടി 13000 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചു. അവഗണിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണ്. ദരിദ്രയായ അമ്മയുടെ മകനായി ജനിച്ച ഈ മകൻ ദരിദ്രരെ ഒരിക്കലും കൈവിടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6