Skip to content

chithrodayamflashnews.com

November 30, 2026 3:27 am

സ്വര്‍ണ്ണക്കപ്പിനായി കടുത്ത പോരാട്ടം തുടരുന്നു

61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവം നാലാം ദിവസത്തിലേക്ക് കടന്നപ്പോള്‍ 683 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 679 പോയിന്റ് വീതം നേടി പാലക്കാടും കോഴിക്കോടും തൊട്ടു പിന്നിലുണ്ട്. തിരുവാതിരകളി, സംഘനൃത്തം, നാടകം, ഭരതനാട്യം, പരിചമുട്ട് തുടങ്ങിയ ഇനങ്ങള്‍ ഇന്ന് വേദികളിലെത്തും. കലോത്സവത്തിന് നാളെ തിരശ്ശീല വീഴും. മൂന്നാം ദിനമായ ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍ തുള്ളല്‍, ഒപ്പന തുടങ്ങിയ ജനപ്രിയ ഇനങ്ങളാണ് വേദിയില്‍ അരങ്ങേറിയത്. അതേസമയം, സ്കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച്‌ ഇന്ന് കോഴിക്കോട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ജില്ലയിലെ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.മനോജ്കുമാര്‍ അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6