Skip to content

chithrodayamflashnews.com

November 29, 2026 1:19 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്ലേറ്റ്‌‌ലറ്റിൻെറ അളവ് കുറഞ്ഞത് തിരിച്ചടിയായി;തുട‌ർചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽനയുടെ അപ്രതീക്ഷിത വിയോഗം

കൊച്ചി: തുടര്‍ചികിത്സക്കായി കുടുംബാംഗങ്ങളും നാട്ടുകാരും ഒരുക്കം നടത്തുന്നതിനിടെയാണ് ഷെല്‍ന നിഷാദിന്‍റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഷെല്‍നയുടെ നിര്യാണത്തിന്‍റെ ഞെട്ടലിലാണ് നാട്ടുകാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആലുവയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഷെൽന നിഷാദ്. അർബുദരോഗത്തെ തുടർന്ന് ആറ് മാസമായി ചികിത്സയിലായിരുന്നു 36 വയസ്സുകാരിയായ ഷെൽന ഇന്ന് വൈകിട്ടോടെയാണ് വിടവാങ്ങിയത്.വീട്ടിൽ പൊതുദർശനത്തിന് എത്തിച്ച മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ആലുവ ടൗൺ ജുമാമസ്ജിദിൽ ഖബറടക്കും.

ആറ് മാസമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഷെൽന നിഷാദ്. 36 വയസ്സായിരുന്നു. മ‍ജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും രക്തത്തിലെ പ്ലേറ്റ്‍ലറ്റിന്‍റെ അളവ് കുറഞ്ഞത് ആരോഗ്യാവസ്ഥ മോശമാക്കി. രക്തക്യാംപ് നടത്തി തുടർചികിത്സക്കായുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും നാട്ടുകാരും. രക്തദാതാക്കളെ തേടിയുള്ള അന്വേഷണത്തിനിടെ ആണ് ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഷെൽനയുടെ മരണം സ്ഥിരീകരിച്ചത്.രണ്ടരപതിറ്റാണ്ടുകാലം ആലുവ എംഎൽഎ യും കോൺഗ്രസ് നേതാവുമായിരുന്ന കെ മുഹമ്മദലിയുടെ മകൻ നിഷാദിന്‍റെ ഭാര്യയാണ് ഷെൽന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ അൻവർ സാദത്തിനെതിരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഷെൽനയുടെ സ്ഥാനാർത്ഥിത്വം. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആർക്കിട്ടെക്ട് ജോലിയും പൊതുപ്രവർത്തനവും ഷെൽന തുടർന്നു.ഇതിനിടെയാണ് അർബുദം രോഗത്തെ തുടർന്നുള്ള വിയോഗം. പത്ത് വയസ്സുകാരൻ ആത്തിഫ് അലി മകനാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6