Skip to content

chithrodayamflashnews.com

November 29, 2026 1:31 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആശ്രിത നിയമനം: ആശ്രിതരെ സംരക്ഷിക്കാൻ ചട്ടങ്ങളില്‍ ഭേദഗതി

സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി.

ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്ബോള്‍, മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ജൂലായില്‍ ഈ നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതനുസരിച്ച്‌ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.

1978ല്‍ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശ്രിതനിയമന ഉത്തരവ് പുറത്തിറങ്ങിയത്.നിലവില്‍ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ 30%ഉം ആശ്രിത നിയമനം നേടിയവരാണ്. ആശ്രിത നിയമനം നേടിയവര്‍ പ്രായമായ മാതാപിതാക്കളെപ്പോലും സംരക്ഷിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അത്തരക്കാരുടെ ശമ്ബളത്തിന്റെ 25% പിടിച്ചെടുത്ത് ആശ്രിതര്‍ക്ക് നല്‍കാൻ പുതിയ ഉത്തരവിലൂടെ സാധിക്കും. ജീവനക്കാരൻ മരിച്ച്‌ ഒരുവര്‍ഷത്തിനുള്ളില്‍ ആശ്രിതനിയമനം നല്‍കാനായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതും പരിഗണനയിലുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6