ഇന്ന് വൃശ്ചികം ആറ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ഭക്തപ്രിയൻ
ഭക്തന്റെ മാനസ്സം
കണ്ടറിഞ്ഞീടും
കലിയുഗവരദനാണെന്റെയയ്യൻ…. (2)
കലികാലദുരിതങ്ങൾക്കറുതിയേകും
ഓംകാരപ്പൊരുളാണെന്റെയയ്യൻ…(2)
അയ്യപ്പ സ്വാമി…
അയ്യപ്പ സ്വാമി…
ശബരിയിൽ വാഴും
അയ്യപ്പ സ്വാമി….
(ഭക്ത…)
നിത്യവും നിന്നെ ഭജിപ്പവർക്കെല്ലാം
ആശ്രിതവത്സലൻ നീയേ…
നിത്യനിരാമയ സത്യസ്വരൂപാ
ഭൂമിപ്രപഞ്ചനേ ശരണം…(2)
സത്യധർമ്മാധികൾ
മുക്തിമാർഗ്ഗങ്ങൾ
ഭക്തർക്കരുളിയ ദേവാ…
ശ്രീമണികണ്ഠാ
ശരണം
ശബരിഗിരീശ്വരാ ശരണം…
(ഭക്ത…)
ശതകോടി ഭക്തർ വന്നു നമിക്കും
അയ്യപ്പസന്നിധിയിൽ
കർമ്മകാണ്ഡങ്ങൾതൻ
പാപച്ചുമടിൻ
കെട്ടിറക്കീടുമ്പോൾ… (2)
അരികത്തണയ്ക്കുന്നു
സ്വാമി അയ്യപ്പൻ
അദൃശ്യകരങ്ങളാൽ
അനുഗ്രഹംവർഷം
ചൊരിഞ്ഞവിടുന്നു
യാത്രയുമാക്കുന്നു…
സ്വാമീ ശരണം…
അയ്യപ്പ ശരണം…
സ്വാമീ ശരണം…
അയ്യപ്പ ശരണം….
(ഭക്ത….)

No Comment.