Skip to content

chithrodayamflashnews.com

October 15, 2026 6:09 am

ആദിതാളം

ഏതോ
പക്ഷിയുടെ
ചിറകടിത്താളത്തിനൊപ്പം
ഏതോ മുകിലിന്റെ
ഭാരവുമേന്തി
പെയ്‌തൊഴിഞ്ഞ
മഴനൊമ്പരങ്ങള്‍
പറഞ്ഞ കഥകളുണ്ട്.
സ്വരം ചേരാത്ത കഥകള്‍!

താളമാണെന്ന്
എഴുതിച്ചേര്‍ത്ത അലകളുണ്ട്.
എങ്ങോ തുടങ്ങിയൊടുങ്ങി
വീണ കരിയിലത്തുമ്പില്‍
വീണ്ടുമൊരു
പുഞ്ചിരിപ്പാല്‍ മധുരം
വീണപോലെ.

ആദ്യതാളവും
ഈണവും
വസന്തമയൂഖത്തെ തേടുന്നു.
ഇവിടെ കാറിനും കാറ്റിനും താളമുണ്ട്.
ഇവിടെ ഇതളുകളുടെ
ചിറകടികള്‍ ഉയരാറുണ്ട്.
ഇവിടെയാണ്
അവയുടെ പിറവിയും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6