കണ്ണൂര്‍ | കേരളാ ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കര്ഷകന് ആത്മഹത്യ ചെയ്തു. കൊളക്കാട് രാജമുടി സ്വദേശി എം ആര് ആല്‍ബര്‍ട്ട് (65) ആണ് മരിച്ചത്.
25 വര്‍ഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്ന ആല്‍ബര്‍ട്ടിനു ഇന്നലെ കേരള ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കേരളാ ബാങ്കില്‍ രണ്ടുലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നു. പലിശയെങ്കിലും അടയ്ക്കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ്
No Comment.